Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചപ്പോൾ നാടകക്കാരന് മാത്രം വേദിയില്ല; ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്ന് ഹരീഷ് പേരടി

സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചപ്പോൾ നാടകക്കാരന് മാത്രം വേദിയില്ല; ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്ന് ഹരീഷ് പേരടി

സ്വന്തം ലേഖകൻ

ടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്ന് ഹരീഷ് പേരടി. നാടകങ്ങൾക്ക് വേദി അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി രംഗത്തത്തിയത്. സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചപ്പോൾ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. രണ്ടാംതരം പൗരനായി ജീവിക്കാൻ പറ്റില്ലെന്നും ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്നും ഹരീഷ് വ്യക്തമാക്കി.

'സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്‌കെ നടന്നു...Itfok (രാജ്യാന്തര തിയറ്റർ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം..ലാൽസലാം...'ഹരീഷ് പേരടി കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP