Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ഥാനാർത്ഥി നിർണയത്തിൽ എൽജെഡിയിൽ തർക്കം; കെ.പി.മോഹനനെതിരെ രൂക്ഷ വിമർശനം; സംസ്ഥാന സമിതി യോഗത്തിൽ നിന്ന് എം വി ശ്രേയാംസ് കുമാർ ഇറങ്ങിപ്പോയി

സ്ഥാനാർത്ഥി നിർണയത്തിൽ എൽജെഡിയിൽ തർക്കം; കെ.പി.മോഹനനെതിരെ രൂക്ഷ വിമർശനം; സംസ്ഥാന സമിതി യോഗത്തിൽ നിന്ന് എം വി ശ്രേയാംസ് കുമാർ ഇറങ്ങിപ്പോയി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്ഥാനാർത്ഥി നിർണയ വിഷയത്തിൽ എൽജെഡിയിൽ തർക്കം. സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്ന് എം വി ശ്രേയാംസ്‌കുമാർ ഇറങ്ങിപ്പോയി. കെ.പി. മോഹനനെതിരേ രൂക്ഷ വിമർശനമാണ് പാർട്ടിക്കുള്ളിൽ ഉയർന്നത്. എൽഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് തടസം നിന്നത് മോഹനനാണ്. ഇതുമൂലമാണ് എൽഡിഎഫിൽ പാർട്ടിക്ക് കാര്യമായ പരിഗണന കിട്ടാതെ പോയതെന്നും ഒരു വിഭാഗം പറഞ്ഞു.

കൂത്തുപറമ്പിൽ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി മോഹനൻ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും വിമർശനമുയർന്നു. അതേസമയം, ശ്രേയാംസ്‌കുമാർ കൽപറ്റയിൽ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കൂത്തുപറമ്പിൽ കെ.പി. മോഹനനും വടകരയിൽ മനയത്ത് ചന്ദ്രനുമായിരിക്കും മത്സരിക്കുക എന്നാണ് സൂചന.

കൽപറ്റയിൽ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ പേരു മാത്രമേയുള്ളൂ. ജില്ലാകമ്മറ്റിയും മണ്ഡലം കമ്മറ്റിയും ശ്രേയാംസ ്കുമാർ മൽസരിക്കണമെന്ന് ആവശ്യമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് സംസ്ഥാന പ്രസിഡന്റ് നിലപാട് മാറ്റിയത്. ദിവസങ്ങൾക്ക് മുമ്പ് വരെ മൽസരത്തിൽ നിന്ന് വിട്ടു നിൽക്കാനായിരുന്നു തീരുമാനം.

കൂത്തുപറമ്പിൽ കെ.പി.മോഹനന്റെ പേര് മാത്രമേ മണ്ഡലം കമ്മറ്റി നിർദ്ദേശിച്ചിട്ടുള്ളൂ. യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണിനെ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നു. എന്നാൽ വടകരയിൽ ഒന്നിലധികം പേരുകൾ ഉയരുന്നത് തർക്കത്തിന് ഇടയാക്കി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് സാധ്യതയേറെ. എന്നാൽ സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്‌ക്കരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് എന്നിവർക്കുള്ള സാധ്യതയും തള്ളിക്കളയാനില്ല. പാർലമെന്ററി ബോർഡിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP