Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മികച്ച പഠനപരിസരമൊരുക്കും; ആശ ഷിജു

ബില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മികച്ച പഠനപരിസരമൊരുക്കും; ആശ ഷിജു

ഡോ. അമാനുല്ല വടക്കാങ്ങര

ത്തറിൽ പുതുതായി ആരംഭിക്കുന്ന ബ്രില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മികച്ച പഠനപരിസരമൊരുക്കുമെന്ന് സ്‌ക്കൂൾ പ്രിൻസിപ്പൽ ആശ ഷിജു. വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുമുള്ള വൈകാരിക സമ്മർദ്ദങ്ങളുമില്ലാതെ പഠനം അനായാസകരവും ആനന്ദകരവുമാക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് അവർ പറഞ്ഞു. നൂതനമായ പഠന രീതികളിലൂടെ വിദ്യാർത്ഥികളെ അന്വേഷണാത്മക പഠനത്തിന് സജ്ജമാക്കുകയാണ് ബ്രില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ലക്ഷ്യം വെക്കുന്നത്. അദ്ധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും സഹകരിച്ച് പ്രവർത്തിക്കുമ്പോൾ വിദ്യാഭ്യാസ രംഗത്ത് വിസ്മകരമായ മാറ്റങ്ങളുണ്ടാകുമെന്ന് അവർ പറഞ്ഞു.

അധ്യായന രംഗത്ത് വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള പരിപാടികളാണ് നടപ്പാക്കുക. വിദ്യാർത്ഥികളെ വായിക്കാനും പഠിക്കാനും അക്കാദമിക പരിപാടികൾ കൂടുതൽ പങ്കാളികളാക്കാനും സഹായകരമായ രീതികളിലൂടെ പഠനം ആനന്ദകരമാക്കാനാകും. പരമ്പരാഗത രീതികളിൽ നിന്നും മാറി നൂതനമായ പഠന രീതികൾ പരീക്ഷിക്കും. ഇതിനായി അദ്ധ്യാപകർക്ക് മികച്ച പരിശീലനം നൽകുമെന്ന് അവർ പറഞ്ഞു.

എൻക്വയറി ലേണിങ് ആയിരിക്കും ബ്രില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അവർ പറഞ്ഞു. 5 ഇ കളിൽ ഊന്നിയുള്ള പഠന രീതിയാണിത്. ആദ്യത്തെ ഇ engage എന്നതിനെ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളെ ആശയങ്ങളുടെ ലോകത്ത് സജീവമായി ഇടപെടുവാൻ സഹായിക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. രണ്ടാമത്ത ഇ exploe ആണ്. വിഷയത്തിന്റെ വിവിധ തലങ്ങൾ അന്വേഷിച്ച് കണ്ടെത്തലാണിത്. അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ explain ചെയ്യുക എന്നതാണ് മൂന്നാമത്തെ ഘട്ടം. നാലാമത്തെ ഘട്ടത്തിൽ കുട്ടികൾ മനസിലാക്കി കാര്യങ്ങൾ അദ്ധ്യാപകർ വിശദമാക്കുന്നു. അതാണ് elaboarate. ഈ നാല് ഇ കളും കൃത്യമായി ചെയ്യുമ്പോൾ പഠനം ആസ്വാദ്യകരമാകുമെന്ന് മാത്രമല്ല അഞ്ചാമത്തെ ഇ ആയ evaluation ഉം എളുപ്പമാകുമെന്ന് കാൽ നൂറ്റാണ്ടിലേറെകാലം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തന്റെ ധന്യമായ അനുഭവങ്ങളുടെ പിമ്പലത്തിൽ അവർ വിശദീകരിച്ചു.

പുതിയ കാലത്ത് വളരെ പ്രസക്തമായ ആശയങ്ങളും പരിപാടികളുമായി രംഗത്ത് വന്ന ബ്രില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ തീർച്ചയായും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഒരനുഗ്രഹമാകും. ഏപ്രിൽ 7 ന് തുറക്കാനൊരുങ്ങുന്ന സ്ഥാപനത്തിൽ കെ.ജി. മുതൽ ആറാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം അനുവദിക്കുക.

കൂടുതൽ വിവരങ്ങൾക്കും അഡ്‌മിഷനും : +974 44930039, +974 55591141
email : [email protected], web : www.brilliantindianschool.com

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP