Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയർ പുരസ്‌കാരം ശൈഖ ലത്തീഫക്ക്; ദുബൈയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ മേഖലകളിലെ സംഭാവനകൾ പരി​ഗണിച്ചെന്ന് അറബ് വുമൺ അഥോറിറ്റി

ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയർ പുരസ്‌കാരം ശൈഖ ലത്തീഫക്ക്; ദുബൈയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ മേഖലകളിലെ സംഭാവനകൾ പരി​ഗണിച്ചെന്ന് അറബ് വുമൺ അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അർഹയായി. അറബ് വുമൺ അഥോറിറ്റിയാണ് പുരസ്കാരം നൽകുന്നത്. ദുബൈയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ മേഖലകളിൽ ശൈഖ ലത്തീഫയുടെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ദുബൈ കൾച്ചർ ആൻഡ് ആർട്‌സ് അഥോറിറ്റി ചെയർപേഴ്‌സണാണ് ശൈഖ ലത്തീഫ.

അറബ് ലോകത്തിന്റെ സാംസ്‌കാരിക മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാനുഷികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ക്രിയേറ്റീവ് ആർട്ടുകളെ സമ്പന്നമാക്കിയ വനിതയാണ് ശൈഖ ലത്തീഫയെന്ന് അറബ് വുമൺ അഥോറിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ദുലൈമി പറഞ്ഞു. ദുബൈയെ ആഗോള സാംസ്‌കാരിക കേന്ദ്രമാക്കാനുള്ള പ്രവർത്തനത്തിന് ശൈഖ ലത്തീഫയാണ് നേതൃത്വം നൽകുന്നത്.

2004 ൽ അറബ് ലീഗ് ആരംഭിച്ചതാണ് ഫസ്റ്റ് അറബ് ലേഡി അവാർഡ്. നാല് വർഷത്തിലൊരിക്കൽ അറബ് സമൂഹത്തിന് മുന്നേറുന്ന മാനുഷികവും സർഗ്ഗാത്മകവുമായ വികസനത്തിന് അസാധാരണമായ സംഭാവനകൾ നൽകിയ ഒരു അറബ് വനിതയ്ക്ക് പുരസ്കാരം സമ്മാനിക്കുന്നു. അറബ് വനിതാ അഥോറിറ്റി പിന്നീട് പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഷെയ്ക ലത്തീഫയെ ആദരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP