Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു...; നാടകക്കാരന് മാത്രം വേദിയില്ല; രണ്ടാംതരം പൗരനായി ജീവിക്കാൻ താത്പര്യമില്ല; ഇടതുപക്ഷ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നുവെന്ന് ഹരീഷ് പേരടി

സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു...; നാടകക്കാരന് മാത്രം വേദിയില്ല;  രണ്ടാംതരം പൗരനായി ജീവിക്കാൻ താത്പര്യമില്ല; ഇടതുപക്ഷ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നുവെന്ന് ഹരീഷ് പേരടി

ന്യൂസ് ഡെസ്‌ക്‌

കണ്ണൂർ: സിനിമകൾക്ക് സെക്കൻഡ് ഷോ അനുവദിച്ചിട്ടും നാടകങ്ങൾക്ക് വേദി അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധവുമായി ഇടത് സഹയാത്രികനും സിനിമാ നടനുമായ ഹരീഷ് പേരടി.

ഇടതുപക്ഷ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി വ്യക്തമാക്കി. രണ്ടാം തരം പൗരനായി ജീവിക്കാൻ താത്പര്യമില്ലെന്നും ഹരീഷ് പേരടി പറയുന്നു.

സിനിമകൾക്ക് സെക്കൻഡ് ഷോ അനുവദിച്ചിട്ടും നാടകങ്ങൾക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐ ടി എഫ് ഒ കെ (ഇന്റർനാഷണൽ തിയേറ്റർ ഫിലിം ഫെസ്റ്റിവിൽ ഓഫ് കേരള) നടത്താത്തതിലും പ്രതിഷേധിച്ചാണ് നടന്റെ പ്രതിഷേധം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..കള്ളസ നടന്നു...കളേീസ നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണയ്ക്കണം..ലാൽസലാം...

സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP