Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എനിക്ക് ഗുരുവായൂർ വേണം..ഗുരുവായൂരിനെ ഞാനിങ്ങ് എടുക്കുവാ എന്ന് പറയാറായോ? സിനിമയുടെ തിരക്കിലെങ്കിലും നിർബന്ധമെങ്കിൽ ഒരുകൈനോക്കാമെന്ന് സുരേഷ് ഗോപി; ചോദിച്ചത് ബിജെപിക്ക് തീരെ ജയസാധ്യയില്ലാത്ത ഗുരുവായൂരും; എ പ്ലസ് മണ്ഡലങ്ങൾ വച്ച് നീട്ടിയിട്ടും പഴയ ആക്ഷൻ ഹീറോയ്ക്ക് ഗുരുവായൂരപ്പന്റെ നാട് തന്നെ പഥ്യം

എനിക്ക് ഗുരുവായൂർ വേണം..ഗുരുവായൂരിനെ ഞാനിങ്ങ് എടുക്കുവാ എന്ന് പറയാറായോ? സിനിമയുടെ തിരക്കിലെങ്കിലും നിർബന്ധമെങ്കിൽ ഒരുകൈനോക്കാമെന്ന് സുരേഷ് ഗോപി; ചോദിച്ചത് ബിജെപിക്ക് തീരെ ജയസാധ്യയില്ലാത്ത ഗുരുവായൂരും; എ പ്ലസ് മണ്ഡലങ്ങൾ വച്ച് നീട്ടിയിട്ടും പഴയ ആക്ഷൻ ഹീറോയ്ക്ക് ഗുരുവായൂരപ്പന്റെ നാട് തന്നെ പഥ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ അഭിനയത്തിന്റെ തിരക്കിൽ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇല്ലെന്ന് നിലപാടിലായിരുന്നു സുരേഷ് ഗോപി. എന്നാൽ ബിജെപി നേതൃത്വത്തിന് നിർബന്ധമെങ്കിൽ ഒരുകൈനോക്കാം എന്നതിലേക്ക് മനസ് മാറിയെന്നാണ് ഒടുവിൽ കേൾക്കുന്ന വാർത്ത. സുരേഷ് ഗോപി സ്ഥാനാർത്ഥിയാകണമെന്നാണ്് കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം. എന്നാൽ, താൻ മത്സരിച്ചാൽ, ഗുരുവായൂരിൽ സ്ഥാനാർത്ഥിയാകാമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.

തൃശൂർ, വട്ടിയൂർക്കാവ്. തിരുവനന്തപുരം തുടങ്ങിയ ഏ പ്ലസ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് സുരേഷ് ഗോപി ഒരുറപ്പും നൽകിയിരുന്നില്ല. മത്സരിക്കുകയാണെങ്കിൽ ഗുരുവായൂരിൽ സ്ഥാനാർത്ഥിയാകാമെന്ന നിർദ്ദേശം ബിജെപി നേതൃത്വത്തെ അശങ്കയിലാക്കി. പാർട്ടിക്ക് ഒട്ടും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂർ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. ഇത്തവണ 108 സീറ്റുകളിൽ ബിജെപി മത്സരിക്കും. ജോഷിയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണെന്ന കാരണം പറഞ്ഞ് മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് സുരേഷ് ഗോപി. എ പ്ലസ് മണ്ഡലങ്ങൾ അതല്ലെങ്കിൽ സുരേഷ് ഗോപിക്ക് ഇഷ്ടമുള്ള മണ്ഡലം എന്ന ഫോർമുലയിലേക്ക് ബിജെപി എത്തുമെന്നാണ് കരുതപ്പെടുന്നത്.

ബിജെപിയുടെ സ്ഥാനാർത്ഥിപട്ടികക്ക് വ്യാഴാഴ്ച അന്തിമരൂപമാകുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് എ പ്ലസ് സീറ്റുകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ എ പ്ലസ് സീറ്റുകളിലാണ് അന്തിമധാരണയാകാത്തത്. ഇതിൽ കോന്നി, കഴക്കൂട്ടം അല്ലെങ്കിൽ മഞ്ചേശ്വരം എന്നിവിടങ്ങളിലൊന്നിലാകും കെ. സുരേന്ദ്രൻ ഇറങ്ങുക.

കോന്നിയിലും കഴക്കൂട്ടത്തും യുഡിഎഫ് സ്ഥാനാർത്ഥികളാരാകും എന്നത് കൂടി പരിഗണിച്ചാകും ബിജെപി തീരുമാനം. വട്ടിയൂർക്കാവിൽ വി വി. രാജേഷിന്റെ പേര് ഇപ്പോഴും പരിഗണനയിലുണ്ട്. വ്യാഴാഴ്ച തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് സമിതി ചേരും. 12-നോ 13-നോ പാർലമെന്ററി ബോർഡ് ചേർന്ന് പ്രഖ്യാപനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP