Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാപ്തം അഴിമതി കേസ് അന്വേഷണം സിബിഐക്ക് വിടും; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതിയോട് ശുപാർശ ചെയ്യുമെന്ന് ശിവരാജ് സിങ് ചൗഹാൻ

വ്യാപ്തം അഴിമതി കേസ് അന്വേഷണം സിബിഐക്ക് വിടും; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതിയോട് ശുപാർശ ചെയ്യുമെന്ന് ശിവരാജ് സിങ് ചൗഹാൻ

ന്യൂഡൽഹി: വ്യാപ്തം അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങൾ തുടർക്കഥയാകുമ്പോൾ കേസിലെ അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനം. കേസിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതിയോട് ശുപാർർശ ചെയ്യാൻ തീരുമാനിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ജനതാത്പര്യം മുൻനിർത്തിയാണ് കേസ് സിബിഐക്ക് വിടുന്നതെന്നും ചൗഹാൻ പറഞ്ഞു.

പ്രതിപക്ഷത്തിന് വ്യാപം അഴിമതിയിൽ അന്വേഷണം നടക്കണമെന്നോ സത്യം തെളിയണമെന്നോ ആഗ്രഹമില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ തന്നെ കുറ്റപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്. സിബിഐ അന്വേഷണത്തോടെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാം വ്യക്തമാകും. കേസിന്റെ എല്ലാവശങ്ങളെക്കുറിച്ചും സിബിഐ അന്വേഷിക്കും. വ്യാപം കേസിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

വ്യാപം അഴിമതിയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും മൂന്ന് അഴിമതി വിരുദ്ധ പ്രവർത്തകരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വ്യാഴാഴ്‌ച്ച ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് ശിവരാജ് സിങ് ചൗഹാൻ അന്വേഷണം സിബിഐക്ക് കൈമാറാൻ ഹൈക്കോടതിയിൽ ശുപാർശ ചെയ്യാൻ തീരുമാനിച്ച വിവരം അറിയിച്ചിരിക്കുന്നത്.

നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഹർജി നൽകിയിരുന്നു. ഈ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കലവേയാണ് സിബിഐ അന്വേഷണം കാര്യം ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചത്. സിംഗിനെ കൂടാതെ കുംഭകോണം പുറത്തു കൊണ്ടുവന്ന ആശിഷ് ചതുർവേദി, ഡോ.ആനന്ദ് റാണി, പ്രശാന്ത് പാണ്ഡേ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപണമുയർന്ന രാം നരേഷ് യാദവിനെ മധ്യപ്രദേശ് ഗവർണർസ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന ഹർജിയോടൊപ്പമാണ് ഈ ഹർജിയും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു അധ്യക്ഷനായ ബഞ്ച് അറിയിച്ചിരുന്നു. ജൂൺ 26 ന് വ്യാപം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കേസിൽ പ്രതികളായുള്ള 2,400 പേരിൽ 23 പേർ അസ്വാഭാവികമായി മരണപ്പെട്ടു എന്ന് വെളിപ്പെടുത്തിരുന്നു.എന്നാൽ 45പേർ മരിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP