Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കടത്തിയതിൽ കുറ്റക്കാർ ഒരുശ്രീലങ്കൻ ബോട്ട് മാത്രം; മറ്റുരണ്ടുബോട്ടുകൾക്ക് പങ്കില്ലെന്ന് കണ്ടെത്തി ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു; അക്ഷർ ദുവാ ബോട്ടിലെ ആറ് ജീവനക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ; ബോട്ട് വിഴിഞ്ഞം വാർഫിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ

പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കടത്തിയതിൽ കുറ്റക്കാർ ഒരുശ്രീലങ്കൻ ബോട്ട് മാത്രം;  മറ്റുരണ്ടുബോട്ടുകൾക്ക് പങ്കില്ലെന്ന് കണ്ടെത്തി ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു; അക്ഷർ ദുവാ ബോട്ടിലെ ആറ് ജീവനക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ; ബോട്ട് വിഴിഞ്ഞം വാർഫിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ

ആർ പീയൂഷ്

തിരുവനന്തപുരം: മിനിക്കോയ് ദ്വീപിന് സമീപത്ത് നിന്ന് മയക്കുമരുന്നുമായി പിടികൂടി വിഴിത്തെത്തിച്ച മൂന്നു ശ്രീലങ്കൻ ബോട്ടുകളിൽ രണ്ടെണ്ണം വിട്ടയച്ചു. ഈ ബോട്ടുകളിലെ അംഗങ്ങൾ കുറ്റക്കാരല്ല എന്ന് കണ്ടാണ് വിട്ടയച്ചത്. ചതുറാണി-03, ചതുറാണി-08 എന്നീ ബോട്ടുകളെയാണ് വിട്ടയച്ചത്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ ശ്രീലങ്കയിലേക്ക് ഈ ബോട്ടുകളെ അനുഗമിക്കുന്നുണ്ട്. അതേസമയം, മയക്കുമരുന്ന് കണ്ടെത്തിയെ അക്ഷർ ദുവായിലെ ആറ് ക്രൂ അംഗങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. ഇവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാർക്കോട്ടിക്‌സ് കസ്റ്റഡിയിൽ എടുത്ത അക്ഷർ ദുവാ ബോട്ട് വിഴിഞ്ഞം വാർഫിലാണ് സൂക്ഷിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിൽ നിന്നെത്തിയ ബോട്ടിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയശേഷം ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടുകളാണ് കോസ്റ്റ് ഗാർഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. ശ്രീലങ്ക സ്വദേശികളുടെ അക്ഷർ ദുവാ, ചതുറാണി-03, ചതുറാണി-08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദീപിന് സമീപം തെക്കുപടിഞ്ഞാറ് ഏഴ് മൈൽ ഉള്ളിൽ നിന്ന് കോസ്റ്റ്ഗാർഡ് പിടികൂടി വിഴിഞ്ഞതെത്തിച്ചത്.

ഇവയിൽ അക്ഷർ ദുവയെന്ന ബോട്ടിലെ ക്യാപ്ടൻ അടക്കമുള്ള ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു. ഇവരെ കോസ്റ്റ് ഗാർഡ് അടക്കമുള്ള വിവിധ ഏജൻസികൾ ചോദ്യചെയ്തതിൽ നിന്ന് പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് വാങ്ങിയ 200- കിലോഗ്രാം ഹെറോയിനും 60 കിലോഗ്രാം ഹാഷിഷും ഉപയോഗിച്ചിരുന്ന ഉപഗ്രഹ ഫോണും കടലിലെറിഞ്ഞുവെന്ന് ആറംഗ സംഘം അന്വേഷണ സംഘത്തിന് മൊഴി നൽകി. മയക്കുമരുന്ന് 50-കിലോയുടെ പാക്കറ്റുകളാക്കിയാണ് കടലിലെറിഞ്ഞതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

നാർക്കോട്ടിക് വിഭാഗം, ഇന്റലിജൻസ്, കസ്റ്റംസ്, അടക്കമുള്ള അന്വേഷണ ഏജൻസികൾ പിടിയിലായവരെ ചോദ്യം ചെയ്തു്. ബോട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം, കൊച്ചി എന്നീ യുണിറ്റുകളിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ബോട്ടുകൾ വിശദമായി പരിശോധിച്ചു. ബോട്ടുകളുടെ അടിഭാഗത്ത് പ്രത്യേക അറകളോ മറ്റ് സംവിധാനങ്ങളോ ഉണ്ടോയെന്ന് അറിയുന്നതിനാണ് മുങ്ങൽ വിദഗ്ധരെയുപയോഗിച്ച് പരിശോധിച്ചത്.

വിഴിഞ്ഞം വാർഫിലെത്തിച്ച പ്രതികളെ നാർക്കോട്ടിക് വിഭാഗത്തിന്റെ മധുര, ചെന്നൈ, കൊച്ചി, ബംഗ്ലൂരു എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യം ചെയ്തു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോട്ടുകളിൽ പരിശോധന നടത്തി. ചതുറാണി-03, ചതുറാണി-08 എന്നീ പത്തേമാരികളിൽ 3500 കിലോയോളം മീനുള്ളതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

മയക്ക് മരുന്ന് കടത്തിയ അക്ഷർ ദുവ ബോട്ടിന് അകമ്പടിയായാണ് മറ്റ് രണ്ടു ബോട്ടുകളും വന്നതെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ, ഈ ബോട്ടുകാർ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അക്ഷർ ദുവായിലെ ആറ് ജീവനക്കാരാണ് മയക്കുമരുന്ന് വാങ്ങി ശ്രീലങ്കയിലേക്ക് പോകാൻ ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞമാസമാണ് ഇവർ മിനിക്കോയ് ദ്വീപിൽ നിന്ന് 417- നോട്ടിക്കൽ മൈൽ അകലെയെത്തിയ പാക്കിസ്ഥാൻ ബോട്ട് ഇവർക്ക് മയക്കുമരുന്ന്‌നൽകിയത്.

മാർച്ച് അഞ്ചിന് രാവിലെ 8.45-ഓടെയാണ് ബോട്ടുകൾ പിടികൂടിയത്. ലക്ഷദ്വീപിൽ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡിന്റെ വരാഹ് എന്ന കപ്പലാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ ബോട്ടുകൾ പിടികൂടിയത്. അക്ഷർ ദുവായൊഴികെയുള്ള ബോട്ടുകളിലെ ജീവനക്കാരിൽ സംശയാസ്പദമായ രീതിയിലൊന്നും കണ്ടെത്തിയിരുന്നില്ല. ഇവരെ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ ശ്രീലങ്കൻ അതിർത്തിലെത്തിച്ച് അവിടത്തെ കോസ്റ്റ് ഗാർഡിന് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP