Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിമ്പുലിയും പുള്ളിപുലിയും നേർക്കുനേർ; ഏറ്റുമുട്ടിയാൽ ആരു വിജയിക്കും?; കബനി വന്യജീവി സങ്കേതത്തിലെ വിഡിയോ വൈറലാകുന്നു

കരിമ്പുലിയും പുള്ളിപുലിയും നേർക്കുനേർ; ഏറ്റുമുട്ടിയാൽ ആരു വിജയിക്കും?; കബനി വന്യജീവി സങ്കേതത്തിലെ വിഡിയോ വൈറലാകുന്നു

ന്യൂസ് ഡെസ്‌ക്‌

മൈസൂർ: വലിയ മരത്തിന് മുകളിൽ ഇരിക്കുന്ന പുള്ളിപുലിയുടെ അടുത്തെത്താനായി മരത്തിൽ കയറുന്ന കരിമ്പുലി. കരിമ്പുലിയും പുള്ളിപുലിയും നേർക്കുനേർ എത്തുന്നതോടെ ഇരുവരും മുഖാമുഖം നിന്ന് ഗർജിക്കുന്നു. കർണാടകയിലെ കബനി വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തുല്യ ശക്തികളെന്ന് വിളിക്കാവുന്ന പുള്ളിപുലിയും കരിമ്പുലിയും ഏറ്റുമുട്ടിയാൽ ആരു വിജയിക്കുമെന്ന ഉദ്വോഗം നിലനിർത്തുന്നതാണ് വീഡിയോ. ഇൻഫോസിസ് സ്ഥാപകരിലൊരാളായ നന്ദൻ നിലേക്കനിയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.

'കബനി വന്യജീവി സങ്കേതത്തിൽ കരിമ്പുലിയും അദ്ദേഹത്തിന്റെ എതിരാളി പുള്ളിപുലിയും തമ്മിലുള്ള ഇതിഹാസ ഏറ്റുമുട്ടലിന്റെ വിഡിയോ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിജയ് പ്രഭുവിൻേറതാണ് വിഡിയോ. നിമിഷങ്ങൾക്കകം നിരവധി പേരാണ് വിഡിയോ കണ്ടത്.

കൂടാതെ ഭാര്യ രോഹിണി നിലേക്കനി പകർത്തിയ കരിമ്പുലിയുടെ ചിത്രം മറ്റൊരു ട്വീറ്റിൽ നന്ദൻ നിലേക്കനി പങ്കുവെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP