Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കലാകാരന്മാരെ ഇ എസ് ഐ പരിധിയിൽ കൊണ്ടു വരണമെന്ന് ജയൻ ചേർത്തല; പെൻഷനും ക്ഷേമനിധിയും വർദ്ധിപ്പിക്കുന്നതിൽ ഇടതു സർക്കാർ കാര്യക്ഷമമായി ഇടപെട്ടെന്നും താരം

കലാകാരന്മാരെ ഇ എസ് ഐ പരിധിയിൽ കൊണ്ടു വരണമെന്ന് ജയൻ ചേർത്തല; പെൻഷനും ക്ഷേമനിധിയും വർദ്ധിപ്പിക്കുന്നതിൽ ഇടതു സർക്കാർ കാര്യക്ഷമമായി ഇടപെട്ടെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

ശാസ്താംകോട്ട: ക്ഷേത്ര കലാരൂപങ്ങൾ അടക്കം കല തൊഴിലായി കൊണ്ടു നടക്കുന്ന മുഴുവൻ കലാകാരന്മാരെയും ഇ എസ് ഐ പരിധിയിൽ കൊണ്ടുവരണമെന്ന് നടനും കേരള സർവകലാസംഘം സംസ്ഥാന പ്രസിഡന്റുമായ ജയൻ ചേർത്തല ആവശ്യപ്പെട്ടു. കേരള സർവകലാസംഘം കുന്നത്തൂർ കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരുടെ ക്ഷേമത്തിനായി എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സർവകലാ സംഘം. കോവിഡ് കാലത്ത് സംഘടന നടത്തിയ ഇടപെടലുകളിൽ കൂടിയാണ് ചെറിയതാണെങ്കിലും സാമ്പത്തിക സഹായം ലഭിച്ചത്. പെൻഷനും ക്ഷേമനിധിയും വർദ്ധിപ്പിക്കുന്നതിലും ഇടതു സർക്കാർ കാര്യക്ഷമമായി ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ താലൂക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ അധ്യക്ഷനായിരുന്നു. കിടങ്ങയം ഗിരീഷ് സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി വിൽസൺ ആന്റണി, ജില്ലാ പ്രസിഡന്റ് ബൈജു പട്ടത്താനം, കലാക്ഷേത്ര സംസ്ഥാന കൺവീനർ മധു പട്ടത്താനം കലാക്ഷേത്ര സംസ്ഥാന കമ്മിറ്റി അംഗം ഗീതാഞ്ജലി തുടങ്ങിയവർ സംസാരിച്ചു അമ്മിണി മോഹൻ നന്ദിയും രേഖപ്പെടുത്തി. അഖിൽ നാഥ് ഐക്കര പ്രസാദ് പതാരം രാജീവ് ശൂരനാട് തുളസി ടൈഗർ കൊച്ചു കുറുപ്പ് ഹുസൈൻ മോഹനൻ പോരുവഴി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ മുതിർന്ന കലാകാരന്മാരെ ആദരിച്ചു.വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് കലാക്ഷേത്രയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP