Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമസഭാ തിരഞ്ഞെടുപ്പ്: ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച ആദ്യ മാധ്യമ പ്രവർത്തകനായി അഡ്വ.സി.എൻ.പ്രകാശ്; ട്വന്റി 20യുടെ ബാനറിൽ സ്ഥാനാർത്ഥിയായത് അഭിപ്രായ സർവ്വേയിലൂടെ

നിയമസഭാ തിരഞ്ഞെടുപ്പ്:  ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച ആദ്യ മാധ്യമ പ്രവർത്തകനായി അഡ്വ.സി.എൻ.പ്രകാശ്; ട്വന്റി 20യുടെ ബാനറിൽ സ്ഥാനാർത്ഥിയായത് അഭിപ്രായ സർവ്വേയിലൂടെ

ന്യൂസ് ഡെസ്‌ക്‌

മൂവാറ്റുപുഴ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കവെ ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച ആദ്യ മാധ്യമ പ്രവർത്തകനായി അഡ്വ.സി.എൻ.പ്രകാശ്; അഭിപ്രായ സർവ്വേയിലൂടെയാണ് ട്വന്റി 20യുടെ ബാനറിൽ മൂവാറ്റുപുഴയിൽ സ്ഥാനാർത്ഥിയാകുവാൻ അഡ്വ. സി എൻ പ്രകാശിന് അവസരം ഒരുങ്ങിയത്.

38 വയസുകാരനായ സി എൻ പ്രകാശ് വിവിധ ദൃശ്യമാധ്യമ സ്ഥാപനങ്ങളിൽ 20 വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങുന്നത്. ലോക പഴവർഗ വിപണിയിൽ മൂവാറ്റുപുഴയുടെ നാമം പതിപ്പിച്ച പൈനാപ്പിൾ ചിഹ്നത്തിലാണ് പ്രകാശ് മാറ്റുരയ്ക്കുന്നത്.

കോളേജ് യൂണിയൻ ഭാരവാഹിത്വത്തിൽ മാഗസിൻ എഡിറ്ററായും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായി മികവു തെളിയിച്ച ശേഷം മൂവാറ്റുപുഴ ദേശാഭിമാനി ലേഖകനായാണ് മാധ്യമപ്രവർത്തനം തുടങ്ങിയത്.

പിന്നീട് ജീവൻ ടി.വിയിൽ സ്റ്റാഫ് റിപ്പോർട്ടറായി. തുടർന്ന് അമൃത ടി.വിയിൽ റീജിയണൽ ചീഫായും കൈരളി ടി.വിയിൽ റീജിയണൽ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. ഇന്ത്യാ വിഷനിൽ സീനിയർ ന്യൂസ് എഡിറ്റർ & ന്യൂസ് നൈറ്റ് ആങ്കർ എന്നീ നിലയിലായിരുന്നു പ്രവർത്തിച്ചത്.

ന്യൂസ് - 18 നിൽ റീജിയണൽ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുമ്പോഴാണ് ട്വന്റി-20 കേരളയുടെ സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങാൻ പ്രകാശിന് അവസരം ഒരുങ്ങിയത്.

ഐരാപുരം ശ്രീ ശങ്കര കോളേജിൽ നിന്നും ഹിസ്റ്ററിയിൽ ബിരുദം നേടിയശേഷം മാധ്യമ പ്രവർത്തനത്തിനിടയിൽ പഠനം തുടർന്ന് നിരവധി ഉന്നത ബിരുദങ്ങൾ സ്വന്തമാക്കി. നിയമബിരുദം, സൈബർ ലോയിൽ ഡിപ്ലോമ , എം.എസ്.ഡബ്ളിയു, ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം എന്നിവ പ്രകാശിന്റെ പേരിനൊപ്പം ചേർക്കപ്പെട്ടു.

മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശിയായ പ്രകാശ് വളരെ സാധാരണ കുടുംബത്തിൽ നിന്നുമാണ് വളർന്ന് വന്നത് .ചാലിൽ നാരായണൻ സാവിത്രി നാരായണൻ ദമ്പതികളുടെ മുന്ന് ആൺ മക്കളിൽ ഇളയയാളാണ് പ്രകാശ്.

കടാതി ഗവൺമെന്റ് സ്‌കൂൾ ടീച്ചർ രാജി പി ശ്രീധറാണ് ഭാര്യ .എട്ടാം ക്ലാസുകാരനായ ഗൗതം പ്രകാശ് .അഞ്ചാം ക്ലാസിൽ പഠിക്കുന്ന പാർവണ പ്രകാശ് എന്നിവരാണ് മക്കൾ. മൂവാറ്റുപുഴ എസ് എൻ ഡി പി യിൽ എംഡി കോളേജ് നടത്തിയിരുന്ന പരേതയായ ശ്രീദേവി ടീച്ചറിന്റെയും പരേതനായ ശ്രീധരൻ സാറിന്റെയും ഏക മകളാണ് ഭാര്യ രാജി പി ശ്രീധർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP