Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നാടിനാവശ്യം നന്മയെങ്കിൽ നമുക്കെന്തിന് മറ്റൊരാൾ'; ജി സുധാകരനെ വീണ്ടും മത്സരിപ്പിക്കണം; അമ്പലപ്പുഴയിൽ എഐടിയുസിയുടെ ഫ്ളകസ്

'നാടിനാവശ്യം നന്മയെങ്കിൽ നമുക്കെന്തിന് മറ്റൊരാൾ'; ജി സുധാകരനെ വീണ്ടും മത്സരിപ്പിക്കണം; അമ്പലപ്പുഴയിൽ എഐടിയുസിയുടെ ഫ്ളകസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി ജി.സുധാകരനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴയിൽ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടു. നാടിനാവശ്യം നന്മയെങ്കിൽ നമുക്കെന്തിന് മറ്റൊരാൾ എന്നാണ് ബോർഡിലുള്ളത്. എ.ഐ.ടി.യു.സിയുടെ പേരിലാണ് ബോർഡ്.

തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവരെ ഒഴിക്കാണമെന്ന മാനദണ്ഡത്തിന്റെ ഭാഗമായി അമ്പലപ്പുഴയിലെ സിറ്റിങ് എംഎൽഎ ജി.സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചിരുന്നു.

ഇതിനിടെ ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജനെതിരെ പോസ്റ്ററും ഉയർന്നിട്ടുണ്ട്. ചിത്തരഞ്ജൻ കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥിയാണെന്നാണ് ആക്ഷേപം. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റർ.

ജി സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ പാർട്ടി തോൽക്കുമെന്നും സുധാകരന് പകരം എസ്.ഡി.പി.ഐ.ക്കാരൻ സലാമോ എന്ന പരാമർശങ്ങളുമായി കഴിഞ്ഞ ദിവസം നേരത്തെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡലത്തിന്റെ മതിലിലായിരുന്നു പോസ്റ്റർ പതിച്ചത്.

സർക്കാരിന് തുടർഭരണം വേണ്ടെയെന്നും മത്സരരംഗത്ത് സുധാകരനില്ലാതെ എന്ത് ഉറപ്പെന്നും പോസ്റ്ററുകളിൽ ചോദിക്കുന്നു. സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യാൻ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ശനിയാഴ്ച ചേരാനിരിക്കെയായിരുന്നു അന്ന് സുധാകരനായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. പ്രധാന നേതാക്കളെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയരുന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP