Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇടത് സർക്കാറിന്റെ തുടർഭരണ സാധ്യതക്ക് മങ്ങലേൽപിക്കുന്ന നീക്കങ്ങളിൽ സഖാക്കൾ വീണു പോകരുത്'; 'എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചുള്ള പ്രതിഷേധം അവസാനിപ്പിക്കണം'; കുറ്റ്യാടി മണ്ഡലം കേരളാ കോൺഗ്രസിന് വിട്ടുനൽകിയതിനെച്ചൊല്ലി സിപിഎം പ്രവർത്തകരുടെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി

'ഇടത് സർക്കാറിന്റെ തുടർഭരണ സാധ്യതക്ക് മങ്ങലേൽപിക്കുന്ന നീക്കങ്ങളിൽ സഖാക്കൾ വീണു പോകരുത്'; 'എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചുള്ള പ്രതിഷേധം അവസാനിപ്പിക്കണം'; കുറ്റ്യാടി മണ്ഡലം കേരളാ കോൺഗ്രസിന് വിട്ടുനൽകിയതിനെച്ചൊല്ലി സിപിഎം പ്രവർത്തകരുടെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കുറ്റ്യാടി നിയോജക മണ്ഡലം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയതിനെച്ചൊല്ലി സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ അപലപിച്ച് സിപിഎം ഏരിയാ കമ്മറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കാതെ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം നടന്നത്.

ജനകീയനായ കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്.

തന്റെ പേരിൽ ഇത്തരത്തിൽ പ്രതിഷേധം നടത്തരുതെന്നും മുന്നണി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ ആണ് അംഗീകരിക്കേണ്ടതെന്നും കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നെന്നും അത്തരം പ്രചരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും കെപി കുഞ്ഞമ്മദ് കുട്ടി ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഇടതുപക്ഷ സർക്കാറിന്റെ തുടർഭരണ സാധ്യതക്ക് മങ്ങലേൽപ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കൾ വീണു പോകരുതെന്നും സി പി എം വിരുദ്ധ മാധ്യമ പ്രചരണങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓർമ്മിപ്പിക്കുന്നു.

സിപിഎമ്മിലും സ്ഥാനാർത്ഥി തർക്കമാണെന്ന് വരുത്തി തീർക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തി കൊണ്ടിരിക്കുന്നതെന്നും കെപി കുഞ്ഞമ്മദ് കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

'കുറ്റ്യാടി നിയോജക മണ്ഡലം കേരള കോൺഗ്രസ് (എം) ന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അത്തരം പ്രചരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഇടതുപക്ഷ സർക്കാറിന്റെ തുടർഭരണ സാധ്യതക്ക് മങ്ങലേല്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കൾ വീണു പോകരുതെന്നും സിപിഎം വിരുദ്ധ മാധ്യമ പ്രചരണങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓർമ്മിപ്പിക്കുന്നു.

സിപിഐഎംലും സ്ഥാനാർത്ഥി തർക്കമാണെന്ന് വരുത്തി തീർക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയും എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാർട്ടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നത്. ആ തീരുമാനങ്ങൾക്ക് വിധേയമായി കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും 2016ൽ ഇടതു പക്ഷത്തിന് നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ഊർജസ്വലമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഓരോ എൽ ഡി എഫ് പ്രവർത്തകന്റെയും അനുഭാവികളുടെയും കടമ...

പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾക്കും ക്ഷേമപദ്ധതികൾക്കും തുടർച്ച ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് ഭരണ തുടർച്ച ഉണ്ടായേ മതിയാവൂ എന്ന രാഷ്ടീയ ബോധ്യത്തോടെ, കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം....'

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP