Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചവറ ഏറ്റെടുത്തുകൊല്ലത്ത് ഒതുക്കി; കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തിട്ടും പൂഞ്ഞാറും ചങ്ങനാശ്ശേരിയും തന്നതുമില്ല; കോട്ടയത്ത് വൈക്കത്തേക്ക് ഒതുക്കിയത് വല്യേട്ടന്റെ ചതി; കാനം കട്ടക്കലിപ്പിൽ; സിപിഎമ്മിന് മുന്നിൽ തോറ്റുവെന്ന നിലപാടിലേക്ക് മുതിർന്ന നേതാക്കൾ; ഇടതുപക്ഷത്ത് സിപിഐ ഒറ്റപ്പെട്ടുവോ?

ചവറ ഏറ്റെടുത്തുകൊല്ലത്ത് ഒതുക്കി; കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തിട്ടും പൂഞ്ഞാറും ചങ്ങനാശ്ശേരിയും തന്നതുമില്ല; കോട്ടയത്ത് വൈക്കത്തേക്ക് ഒതുക്കിയത് വല്യേട്ടന്റെ ചതി; കാനം കട്ടക്കലിപ്പിൽ; സിപിഎമ്മിന് മുന്നിൽ തോറ്റുവെന്ന നിലപാടിലേക്ക് മുതിർന്ന നേതാക്കൾ; ഇടതുപക്ഷത്ത് സിപിഐ ഒറ്റപ്പെട്ടുവോ?

സന്ദീപ് എംഎസ്

തിരുവനന്തപുരം: സീറ്റു നിർണയ ചർച്ചയുമായി ബന്ധപ്പെട്ട് സിപിഎമ്മും, സിപിഐയും കട്ടക്കലിപ്പിൽ. കോട്ടയം ജില്ലയിൽ സിപിഐയ്ക്ക്ു രണ്ടു സീറ്റുണ്ടായിരുന്നത്് ഒന്നിലേക്ക് ചുരുക്കിയതാണ് പുതിയ വിവാദത്തിനു കാരണം. കൊല്ലത്തും സിപിഐയ്ക്ക് സീറ്റ് കുറഞ്ഞു. ചവറ സീറ്റ് സിപിഎം ഏറ്റെടുത്തതോടെയാണ് ഇത്. കേരളാ കോൺഗ്രസിനെ മുന്നിൽ നിർത്തി സിപിഐയെ സിപിഎം ഒതുക്കുകയാണെന്നാണ് ആക്ഷേപം. ചെറു കക്ഷികളെ പോലെ സിപിഐയേയും പരിഗണിക്കുന്നു.

മുന്നണി പ്രവേശനം നേടിയ കേരളാകോൺഗ്രസ് ജോസ് വിഭാഗത്തിനു വേണ്ടി തങ്ങളെ പലയിടങ്ങളിലും തഴയുകയാണന്ന ആക്ഷേപമാണ് സിപിഐ നേതാകൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സിപിഐയുടെ വല്യേട്ടൻ മനോഭാവം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ. ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗങ്ങളിൽ വിഷയം ചർച്ച ചെയ്യും. ആദ്യം മുതൽ തന്നെ കേരളാ കോൺഗ്രസിൻെ്റ മുന്നണി പ്രവേശനത്തോട് എതിർപ്പു പുലർത്തുന്ന നിലപാടായിരുന്നു സിപിഐയ്ക്ക്.

ഇതിനെ മറികടന്നാണ് ജോസ് വിഭാഗത്തിനെ സിപിഎം മുന്നണിയിലെടുത്തത്. തദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ പലയിടങ്ങളിലും കേരളാ കോൺഗ്രസിനു അധിക സീറ്റ് വിട്ടു നൽകിയതുമായി ബന്ധപ്പെട്ട് സിപിഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം ജില്ലയിൽ നിലവിൽ മത്സരിക്കുന്ന രണ്ടു സീറ്റ് ഒന്നായി ചുരുക്കിയത്. മുൻപ് സിപിഐയുടെ കൈവശം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി, മലപ്പുറത്ത് തിരൂരങ്ങാടി, ഏറനാട്, കണ്ണൂരിൽ ഇരിക്കൂർ എന്നീ സീറ്റുകൾ വിട്ടു നൽകാമെന്ന് മുൻപ് സിപിഐ സിപിഎമ്മിനോട് പറഞ്ഞിരുന്നു.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിട്ടു നൽകുന്നതിനായി പകരമായി ചങ്ങനാശേരിയോ, പൂഞ്ഞാറോ സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെയാണ് സിപിഎം. തള്ളിയത്. ഇതോടെയാണ് സിപിഐ കലിപ്പിലായത്. സിപിഐ സീറ്റുകളുടെ കാര്യം സിപിഎം. നോക്കണ്ടെയെന്ന നിലപാടിലാണ് പാർട്ടി. മുന്നണി പ്രവേശന സമയത്ത് കേരളാ കോൺഗ്രസിനു എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അതു പാലിക്കേണ്ടത് സിപിഎമ്മാണന്നും അല്ലാതെ സിപിഐയ്ക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് സിപിഐയുടെ നിലപാട്.

ഇന്നു നടക്കുന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ മറ്റു സീറ്റുകൾ വിട്ടുകൊടുക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തുമെന്നാണ് സൂചന. സിപിഐ കാഞ്ഞിരപ്പള്ളി ഉൾപ്പടെയുള്ള സീറ്റുകൾ വിട്ടുകൊടുക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തിയാൽ സിപിഎം. സീറ്റു നിർണയവും, കേരളാകോൺഗ്രസിനു നൽകിയ സീറ്റുകളുടെ എണ്ണവൂം പ്രതിസന്ധിയിലാവും. സിപിഎമ്മിനു മുൻപിൽ തോറ്റുകൊടുക്കേണ്ട കാര്യമില്ലന്നാണ് അണികളുടെ അഭിപ്രായവും.

എന്നാൽ മുന്നണി ബന്ധത്തെ ബാധിക്കാത്ത നിലയിലുള്ള പ്രതിഷേധമാവും സിപിഐ ഉയർത്തുക. എല്ലാ മുതിർന്ന നേതാക്കളും ഇക്കാര്യത്തിൽ പ്രതിഷേധത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP