ഈ 16 പുസ്തകങ്ങൾ നിങ്ങളുടെ കുട്ടികൾ വായിച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തുക; കമ്പ്യൂട്ടർ ഗെയിമിൽ പെട്ട കുഞ്ഞുങ്ങൾക്ക് സ്ഥിരബുദ്ധി ഉണ്ടാക്കാൻ ഇതു മാത്രമെ വഴിയുള്ളൂ
ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും കമ്പ്യൂട്ടർ ഗെയിമുകൾക്കും മറ്റും അടിപ്പെട്ടവരാണ്. ഏതോ സങ്കൽപ ലോകത്ത് വിരാചിക്കുന്ന ഇവർക്ക് നമ്മുടെ സമൂഹവുമായും സംസ്കാരവുമായും തീരെ ബന്ധമില്ലാതാവുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ഗെയിമുകളുടെ മായികവലയത്തിൽ അകപ്പെട്ട ഇവർ ബുദ്ധി വളരാനുള്ള യാതൊരു വ്യായാമവും അനുവർത്തിക്കുന്നുമില്ല. നഷ്ടപ്പെട്ട് പോയ വായനാശീലം ഇവരിൽ വളർത്തുക മാത്രമാണ് കുട്ടികളെ തിരിച്ചെടുക്കാനുള്ള ഏക മാർഗം. ഇതിനായി കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട 16 പുസ്തകങ്ങളുണ്ടെന്നാണ് വിഗദ്ധർ നിർദേശിച്ചിരിക്കുന്നത്. ഈ പുസ്തകങ്ങൾ നിങ്ങളുടെ കുട്ടികൾ വായിച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തണമെന്നാണ് വിഗദ്ധർ നിർദേശിക്കുന്നത്. കമ്പ്യൂട്ടർ ഗെയിമിൽ പെട്ട കുഞ്ഞുങ്ങൾക്ക് സ്ഥിരബുദ്ധി ഉണ്ടാക്കാൻ ഇതു മാത്രമെ വഴിയുള്ളൂവെന്നും അവർ തറപ്പിച്ച് പറയുന്നു. ആ പുസ്തകങ്ങൾ താഴെപ്പറയുന്നവയാണ്.
1. ഹാരിപോട്ടർ
നിരവധി വർഷങ്ങളായി ലോകമാകമാനമുള്ള കോടിക്കണക്കിന് കുട്ടികളെ കോരിത്തരിപ്പിക്കുന്ന പുസ്തകപരമ്പരയാണ് ജെ.കെ.റൗളിംഗിന്റെ ഹാരിപോട്ടർ. ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഒരു മായികലോകത്തിന്റെ സങ്കൽപം നമ്മുടെ മനസിൽ നിറയ്ക്കുന്നതിലുപരിയായി ഒരു ആൺകുട്ടിയുടെയും അവന്റെ സുഹൃത്തുക്കളുടെയും വളർച്ചാവഴികളും അവർ ചെയ്ത് കൂട്ടുന്ന പ്രവൃത്തികളും കുട്ടികൾക്ക് അതുല്യമായ ഒരു അനുഭവമാണ് പ്രദാനം ചെയ്യുന്നത്
2. ഹാർഡി ബോയ്സ്
എഡ്വാർഡ് സ്ട്രേറ്റ്മെയറുടെ പുസ്തകമാണ് ഹാർഡി ബോയ്സ്. ഫ്രാങ്ക്, ജോയ് ഹാർഡി എന്നീ അമേരിക്കൻ കൗമാരക്കാരുടെ കഥയാണിത്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന അവരുടെ സാഹസികകഥയാണിതിൽ അനാവരണം ചെയ്യുന്നത്. ഇതിലെ കഥകൾ വളരെ ലളിതമാണ്. അതിന് പുറമെ നിഗൂഢതകൾ നിറഞ്ഞ ഈ കഥകൾ കൗമാരക്കാർക്ക് തമാശയേകുകയും ചെയ്യും.
3. സീക്രട്ട് സെവൻ
എനിഡ് ബ്ലൈറ്റണിന്റെ സീക്രട്ട് സെവൻ എന്ന പുസ്തകവും കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണിത്. ഇവർ നിഗൂഢതകൾ തെളിയിക്കുന്ന കഥകളാണിതിലുള്ളത്.
4. മലോറി ടവേർസ്
എനിഡ് ബ്ലൈറ്റന്റെ നോവലുകളുടെ പരമ്പരയാണ് മലോറി ടവേർസ്. ഇതേ പേരിലുള്ള സ്കൂളിന്റെ പശ്ചാത്തലത്തിലുള്ള കഥകളാണിത്. ഇതിലെ നായികയായ ഡാരെൽ റിവേർസ് ഒന്നാം ക്ലാസിൽ ഈ സ്കൂളിലെത്തി പോകുന്നത് വരെയുള്ള കാലമാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്. സാലി ഹോപ്, ഫെലിസിറ്റി റിവേർസ്, ഗ്വഡോളിൻ മേരി ലാസെ, അലിസിയ ജോൺസ്, മേരിലു, ഐറിൻ തുടങ്ങിയവരാണ് ഇതിലെ മറ്റ് കഥാപാത്രങ്ങൾ
5. ഫെയ്മസ് ഫൈവ്
എനിഡ് ബ്ലൈറ്റണിന്റെ കുട്ടികൾക്കായുള്ള സാഹസിക നോവൽ പരമ്പരയാണിത്. ജുലീയൻ, ഡിക്ക്, അന്ന, ജോർജിയാന, അവരുടെ പട്ടി എന്ന ഒരു സംഘത്തിന്റെ സാഹസികതകൾ ചിത്രീകരിക്കുന്ന നോവലുകളാണിവ. കുട്ടികളുടെ സ്കൂൾ അവധിക്കാലത്താണിതിലെ കഥകൾ സംഭവിക്കുന്നത്.
6. ഗൂസ്ബംപ്സ്
കുട്ടികൾക്കായുള്ള ഭീകര നോവല്ലകളാണിവ. അമേരിക്കൻ എഴുത്തുകാരനായ ആർ.എൽ. സ്റ്റിനെയുടെ കൃതിയാണിത്. പ്രേതങ്ങൾ, ചെകുത്താന്മാർ, അതീന്ദ്രീയ ശക്തികൾ എന്നിവയെ ചുറ്റിപ്പറ്റിയാണിതിലെ കഥകൾ പുരോഗമിക്കുന്നത്.
7. അനിംപോർഫ്സ്
കെ.എ. ആപ്പിൾഗേറ്റിന്റെ കുട്ടികൾക്കുള്ള പുസ്തകമാണ് അനിംപോർഫ്സ്. ജാക്ക്, മാർകോ, കാസി, റേച്ചൽ, ടോബിയാസ് തുടങ്ങിയവരാണിതിലെ കഥാപാത്രങ്ങൾ.
8. ദി ക്രോണിക്കിൾസ് ഓഫ് നാർനിയ
സി.എസ് ലെവിസ് എഴുതിയ ഫാന്റസി നോവലുകളുടെ സീരീസാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. നാർനിയ എന്ന സങ്കൽപ ലോകത്താണീ കഥ നടക്കുന്നത്.
9. നാൻസി ഡ്രൂ
പബ്ലിഷറായ എഡ്വാർഡ് സ്ട്രാറ്റ്മെയർ പ്രസിദ്ധീകരിച്ച പുസ്തകമാണ് നാൻസി ഡ്രൂ. നിരവധി ഗോസ്റ്റ് റൈറ്റർമാരാണീ പുസ്തകം കരോലിൻ കീൻ എന്ന തൂലികാനാമത്തിൽ എഴുതിയിരിക്കുന്നത്. 16 വയസുള്ള അമേച്വർ ഡിറ്റക്ടീവായ നാൻസി ഡ്രൂവാണിതിലെ പ്രധാന കഥാപാത്രം.
10. മാൽഗുഡി ഡേയ്സ്
ആർ.കെ നാരായന്റെ പ്രശസ്തമായ കഥാസമാഹാരമാണ് മാൽഗുഡി ഡേസ്. തെക്കെ ഇന്ത്യയിലെ സങ്കൽപ നഗരമായ മാൽഗുഡിയിലെ ആളുകളുടെ ജീവിതകഥയാണിതിലുള്ളത്. ഇതിലെ ഓരോ കഥാപാത്രവും ഇവിടുത്തെ ജീവിതമാണ് ചിത്രീകരിക്കുന്നത്. ഒരു ശരാശരി നഗരത്തിലുള്ളവർ ജീവിതത്തിലെ മുഹുർത്തങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന് ചിത്രീകരിക്കുന്ന പുസ്തകമാണിത്.
11. ഫെലുദ
ഫെലുദ അല്ലെങ്കിൽ പ്രദോഷ് ചന്ദ്ര മിത്ര ഒരു സങ്കൽപി പ്രൈവറ്റ് ഇൻവെസ്റ്റിഗേറററാണ്. നിരവധി ബംഗാളി നോവലുകളിലും കഥകളിലും ഈ കഥാപാത്രമുണ്ട്. പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സത്യജിത്ത് റേയുടെ പ്രശസ്തമായ കഥാപാത്രമാണിത്. ഇന്ത്യയുടെ ഷെർലക്ക് ഹോംസ് എന്നാണീ കഥാപാത്രം അറിയപ്പെടുന്നത്.
12. ദി ലോർഡ് ഓഫ് ദി റിങ്സ്
ഇംഗ്ലീഷ് എഴുത്തുകാരനായ ജെ.ആർ. ടോൽക്കിനിന്റെ പുസ്തകമാണ് ദി ലോർഡ് ഓഫ് ദി റിങ്സ്.കുള്ളനായ ഫ്രോഡോ ബാഗിൻസിന്റെ യാത്രകളാണിതിന്റെ മുഖ്യ പ്രതിപാദ്യ വിഷയം. ഇയാൾക്കൊപ്പം സാം, മെരി, പൈപ്പിൻ എന്നീ കുള്ളന്മാരും അണിചേരുന്നുണ്ട്.
13. ദി ത്രീ ഇൻവെസ്റ്റിഗേറ്റേർസ്
അമേരിക്കൻ ജുവനൈൽ ഡിറ്റെക്ടീവ് ബുക്ക് സീരീസാണിത്. റോബർട്ട് ആർതർ ജൂനിയറാണ് കർത്താവ്. ഈ കഥാപാത്രങ്ങൾ ത്രീ ഇൻവെസ്റ്റിഗേറ്റേർസ് എന്നാണറിയപ്പെടുന്നത്. ജൂപ്പിറ്റർ ജോൺസ്, പീറ്റർ ക്രെൻഷാ, ബോബ് ആൻഡ്രൂസ് എന്നിവരാണവർ.
14. ഷെർലക്ക് ഹോംസ്
ആർതർ കോനൻ ഡോയിലിന്റെ പ്രശസ്തമായ കൃതിയാണിത്. സാഹിത്യലോകത്തെ തന്നെ ഏറ്റവും ജനകീയനായ കുറ്റാന്വേഷകനാണ് ഷെർലക്ക് ഹോംസ്. കുറ്റാന്വേഷണ വാസനയുള്ള കുട്ടികളെ പ്രചോദിപ്പിക്കുന്ന പ്രശസ്തമായ കൃതിയാണിത്.
15. ടിൻടിൻ
ഗ്രാഫിക് നോവലുകളുടെ പരമ്പരയാണിത്. യുവ റിപ്പോർട്ടറായ ടിൻടിന്റെ സംഭ്രമജനകമായ കഥകളാണിത്. നായയായ സ്നോവിയും കാപ്റ്റൻ ഹാഡോക്കും പ്രഫ.കാൽകുലസും ഇയാൾക്കൊപ്പം അണിചേരുന്നുണ്ട്. ഇവർ നിധി കണ്ടെത്തുകയും കുറ്റകൃത്യങ്ങൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്.
16. അമർചിത്രകഥ
എല്ലാ കുട്ടികളും അവരവരുടെ രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും മനസിലാക്കാൻ കുട്ടികൾക്ക് അമർചിത്രകഥകൾ വായിക്കുന്നതിലൂടെ എളുപ്പത്തിൽ സാധിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍