Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്‌നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന

ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്‌നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബംഗാളിൽ ദീദി, കേരളത്തിൽ പിണറായി, തമിഴ്‌നാട്ടിൽ സ്റ്റാലിൻ, അസമിൽ ബിജെപിയും. കേരളത്തിലും ബംഗാളിലും ഭരണ തുടർച്ച പ്രവചിച്ച് ടൈംസ് നൗ- സീ വോട്ടർ സർവ്വേ. 82 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചനം. യുഡിഎഫിന് 56 സീറ്റുകൾ ലഭിക്കുമെന്നും ബിജെപി ഒരു സീറ്റിൽ വിജയിച്ചേക്കാമെന്നും സർവ്വേ പ്രവചിക്കുന്നു. ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 150 ലേറെ സീറ്റ് കിട്ടും. എന്നാൽ ബിജെപി ഇവിടെ വൻ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം. അപ്പോഴും ഭരണത്തിലെത്താൻ മോദിയുടെ ഇമേജിലൂടെ ബംഗാളിൽ കഴിയുന്നില്ല.

കേരളത്തിൽ സർവ്വേ പ്രകാരം 76 മുതൽ 82 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിച്ചേക്കാം. 52 മുതൽ 60 സീറ്റുകൾ വരെയാണ് യുഡിഎഫിന് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു. രണ്ട് സീറ്റുകൾ വരെ ബിജെപിക്ക് ലഭിച്ചേക്കാമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. 2016-ൽ 43.5 ശതമാനം വോട്ട് വിഹിതം ലഭിച്ച എൽഡിഎഫിന് ഇക്കുറി 42.9 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 38.8 വോട്ടുകൾ നേടിയ യുഡിഎഫിന് 37.6 ശതമാനം വോട്ടാണ് ലഭിച്ചേക്കുക. 42.34 ആളുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തരാണെന്ന് സർവ്വേ ഫലം വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ 234 അംഗ നിയമസഭയിൽ 158 സീറ്റുകൾ നേടി ഡിഎംകെയുടെ നേതൃത്വത്തിലുള്ള യുപിഎ എധികാരത്തിൽ എത്തുമെന്നാണ് സർവ്വേ ഫലം. എഐഎഡിഎംകെ-ബിജെപി സഖ്യം 65 സീറ്റിൽ ഒതുങ്ങുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. 38.4 ശതമാനം ആളുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംകെ സ്റ്റാലിനെ പിന്തുണച്ചു. പളനി സ്വാമിക്ക് 31 ശതമാനം ആളുകളുടെ പിന്തുണയും കമൽ ഹാസന് 7.4 ശതമാനം ആളുകളുടെ പിന്തുണയുമാണ് ഉള്ളത്.

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. 42.34 ശതമാനം പേരാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്നും അഭിപ്രായപ്പെട്ടത്. 28 ശതമാനം പേർ ഉമ്മൻ ചാണ്ടിയെയും ആറു ശതമാനം വീതം ശശി തരൂരിനെയും കെ കെ ശൈലജയെയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നാലു ശതമാനം പേരാണ് പിന്തുണ അറിയിച്ചത്. അതേസമയം അന്തരിച്ച കേരള കോൺഗ്രസ് നേതാവ് സി എഫ് തോമസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.6 ശതമാനം പേരുടെ പിന്തുണ ലഭിച്ചത് കൗതുകമായി.

സർക്കാരിന്റെ പ്രവർത്തനത്തിൽ 36.36 ശതമാനം പേർ അതീവ സംതൃപ്തിയും 39.66 ശതമാനം പേർ സംതൃപ്തിയും രേഖപ്പെടുത്തി. എൽഡിഎഫിന്റെ വോട്ട് ഷെയറിൽ 0.6 ശതമാനം കുറവ് വരുമെന്നും സർവെ പ്രവചിക്കുന്നു. 2016-ൽ 43.5 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നത് 2021 ൽ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയർ 38.8 ശതമാനത്തിൽനിന്ന് 37.6 ശതമാനമായി കുറയും. കേരളത്തിൽനിന്ന് സർവെയിൽ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം പേർ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന് എബിപി-സീ വോട്ടർ അഭിപ്രായ സർവേയും പ്രവചിച്ചിരുന്നു. എഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബിജെപി പരമാവധി രണ്ടു സീറ്റുകളായിരിക്കും നേടുകയെന്നും ഈ സർവേയിൽ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവർക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സർവെയിൽ പറയുന്നത്. സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സർവെ പ്രവചിച്ചത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു.

ബംഗാളിൽ 154 സീറ്റാണ് തൃണമൂലിന് കൊടുക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 57 സീറ്റ് കുറവ്. ബിജെപിക്ക് 107 സീറ്റ് കിട്ടും. കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ മാത്രമായിരുന്നു ജയം. കോൺഗ്രസ്-ഇടതുപക്ഷ സഖ്യം 33 സീറ്റിലേക്ക് ഒതുങ്ങും. കഴിഞ്ഞ തവണത്തേക്കാൾ 43 സീറ്റ് കുറവ്. മതസമുദായിക ഘടകങ്ങൾ ഇനിയും ഈ ഫലത്തെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഇനിയുള്ള ദിനങ്ങൾ ബംഗാളിലെ ഭരണത്തെ സ്വാധീനിക്കുമെന്നും സർവ്വേ പറയുന്നു.

അസമിൽ ഇഞ്ചോടിഞ്ഞ് മത്സരമാണ്. ബിജെപി മുന്നണി 67 സീറ്റിൽ ജയിക്കും. കോൺഗ്രസ് മുന്നണിക്ക് 57 സീറ്റിൽ മുൻതൂക്കമുണ്ട്. മറ്റുള്ളവർക്ക് രണ്ടും. 126 അംഗ നിയമസഭയിൽ ബിജെപിക്ക് നിലവിൽ 74 എംഎൽഎമാരാണുള്ളത്. ബിജെപി അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുമ്പോഴും കോൺഗ്രസിന്റെ തിരിച്ചുവരവ് സൂചന നൽകുന്നതാണ് സർവ്വേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP