Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വനിതാ ദിനത്തിൽ കർഷക പ്രക്ഷോഭം നയിച്ച് വനിതകൾ; കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് നിരാഹാരമിരുന്നത് ആയിരക്കണക്കിനു സ്ത്രീകൾ: വഴി തടഞ്ഞും പ്രകടനം നടത്തി സ്ത്രീകൾ

വനിതാ ദിനത്തിൽ കർഷക പ്രക്ഷോഭം നയിച്ച് വനിതകൾ; കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് നിരാഹാരമിരുന്നത് ആയിരക്കണക്കിനു സ്ത്രീകൾ: വഴി തടഞ്ഞും പ്രകടനം നടത്തി സ്ത്രീകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ കർഷക പ്രക്ഷോഭം നയിച്ച് വനിതകൾ. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്നലെ കർഷക പ്രക്ഷോഭം നയിച്ചത. ഡൽഹിയുടെ അതിർത്തിയിലുള്ള സിംഘു, തിക്രി, ഗസ്സിപ്പുർ എന്നിവിടങ്ങളിൽ അണിനിരന്ന സ്ത്രീകൾ, കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചു. ട്രാക്ടറുകളിലും കാറുകളിലുമായി തിക്രി അതിർത്തിയിലെ സമരഭൂമിയിലേക്ക് സ്ത്രീകൾ ഒഴുകി എത്തുകയായിരുന്നു.

ഡൽഹി അതിർത്തിയിലെ മൂന്ന് സമരമുഖങ്ങളിലും ഇന്നലെ ആയിരക്കണക്കിന് സ്ത്രീകളാണ് സമരത്തിന് നേതൃത്വം നൽകിയത്. കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകൾ നിരാഹാരമിരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു സ്ത്രീകളാണ് നിരാഹാരത്തിൽ പങ്കെടുത്തത്. വഴികൾ തടഞ്ഞു പ്രകടനം നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകളെ പ്രക്ഷോഭ കേന്ദ്രങ്ങളിലെത്തിക്കുമെന്നു സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

ഇതിനിടെ, ഞായറാഴ്ച രാത്രി സിംഘുവിലേക്കു കാറിലെത്തിയ അജ്ഞാത സംഘം ആകാശത്തേക്കു വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്നു കർഷകർ ആരോപിച്ചു. പഞ്ചാബ് റജിസ്‌ട്രേഷനുള്ള കാറിലാണു സംഘമെത്തിയതെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ കർഷകർ സുരക്ഷ ശക്തമാക്കി. പുറമേ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ യുവാക്കളുടെ സംഘത്തിനു രൂപം നൽകി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും 40,000ത്തോളം വനിതകളാണ് കർഷക സമരം നയിക്കാൻ ഡൽഹിയിിലെത്തിയത്. സിംഘു, ടിക്രി, ഗസ്സിപൂർ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകൾ എത്തിയത്. സ്വയം ട്രാക്ടറോടിച്ചും മറ്റും ഞായറാഴ്ച തന്നെ വനിതകൾ പ്രക്ഷോഭ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

ഈ സമരത്തിൽ വനിതകളായ കർഷകരുടെ ശക്തിക്ക് സംയുക്ത കിസാൻ മോർച്ച എക്കാലവും പ്രാധാന്യം നൽകിയിട്ടുള്ളതാണെന്ന് സ്വരാജ് ഇന്ത്യ പ്രസിഡണ്ട് കൂടിയായ യോഗേന്ദ്ര യാദവ് പറയുന്നു. കർഷക സമരത്തിന്റെ സ്ഥിരം വേദികളിലാകട്ടെ ടോൾ പ്ലാസകളിലാവട്ടെ സ്ത്രീകൾ സമരത്തിന് നേതൃത്വം നൽകുമെന്നും ഇത് അവരുടെ ദിവസം ആണെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP