Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോർ ബലം പ്രയോഗിച്ച് തുറന്ന് കിഡ്‌നാപ്പിങ്; ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴിയും എ.ടി.എമ്മിൽ നിന്നു മായി തട്ടിയെടുത്തത് ഒന്നരലക്ഷംരൂപ; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കി കോട്ടയ്ക്കൽ പൊലീസ്

റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോർ ബലം പ്രയോഗിച്ച് തുറന്ന് കിഡ്‌നാപ്പിങ്;  ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴിയും എ.ടി.എമ്മിൽ നിന്നു മായി തട്ടിയെടുത്തത് ഒന്നരലക്ഷംരൂപ;  മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കി കോട്ടയ്ക്കൽ പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: റോഡരികിൽ നിർത്തിയിട്ട കാറുടമയെ അതേ കാറിൽ തട്ടിക്കൊണ്ടുപോയി പന്ത്രണ്ടര മണിക്കൂർ കാറിൽ ബന്ധിയാക്കി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികളെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കഴിഞ്ഞ ദിവസം താനൂർ തലക്കാട്ടൂർ ഒരേടത്തിൽ ഉസ്മാൻ മകൻ ഷംസീർ (30) തന്റെ കാർ പുതുപ്പറമ്പ് അരിക്കലിൽ റോഡരികിൽ നിർത്തിയതായിരുന്നു.

ഈ സമയം പ്രതികളായ ആട്ടീരി സ്വദേശി അബ്ദുൽ കരീം മകൻ മുബഷിർ അലി (27), മമ്പുറം സ്വദേശി അബ്ദുൽ റസാഖ് മകൻ സൈനുൽ ആബിദ് (24) എന്നിവർ കാർ തുറക്കാൻ അവശ്യപ്പെട്ടു. കാറുതുറന്നതോടെ പ്രതികൾ ബലം പ്രയോഗിച്ചു ഉടമയെ മാറ്റിയിരുത്തി കാറോടിച്ചു പോകുകയും ഉടമയെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴിയും എ.ടി.എമ്മിൽ നിന്നു മായി 148000 രൂപ തട്ടിയെടുക്കുകയുമാണുണ്ടായത്.

വെള്ളിയാഴ്‌ച്ച വൈകീട്ട് 6.30ന് കാർ തട്ടിയെടുത്ത പ്രതികൾ തങ്ങൾ ഉദ്ദേശിച്ച പണം മുഴുവൻ കൈയിലാക്കും വരെ പന്ത്രണ്ടര മണിക്കൂർ സമയം ഉടമയെ കാറിൽ ബന്ദിയാക്കി കോട്ടക്കലിലും പരിസരക്കളിലും കറങ്ങുകയായിരുന്നു. മോചിതനായ ഷംസീർ കോട്ടക്കൽ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി. സുദർശന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്‌ഐ. കെ.അജിത്ത് പൊലീസുകാരായ ശരൺ കുമാർ, സുജിത്ത് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘം അന്വേഷണം ആരംഭിക്കുകയും മണിക്കുറുകൾക്കകം പ്രതികളെ പിടികൂടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP