Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഇഎസ് കുവൈറ്റ് അനുശോചിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത്: കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും കെ കെ എം എ മുഖ്യരക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ വിയോഗത്തിൽ എം. ഇ. എസ്സ്. കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ കൂടുതലായി കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ അവരുടെ പ്രയാസങ്ങൾക്കൊപ്പം നിന്നുകൊണ്ട്, പ്രശ്‌ന പരിഹാരങ്ങൾക്കായി ധീരമായ നേതൃത്വം നൽകിയ മഹത് വ്യക്തിയായിരുന്നു സഗീർ സാഹിബ് വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ തന്നതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഈ വിയോഗം കുവൈറ്റിലെ പ്രവാസി സമൂഹത്തിന് നികത്താൻ പറ്റാത്ത ഒരു തീരാ നഷ്ടമാണ്.

കുവൈറ്റിൽ ജീവിക്കുന്ന പ്രവാസികളുടെ ഉന്നതിയും ഐക്യവും ലക്ഷ്യമാക്കി കൊണ്ട് ബ്രഹത്തായ പല പദ്ധതികളുടെയും അമരത്തുണ്ടായിരുന്ന സഗീർ സാഹിബിന്റെ വിയോഗം മൂലം കുവൈറ്റ് ജനതക്കുണ്ടാവുന്ന ശൂന്യത വളരെ വലുതാണെന്നും എം ഇ എസ് പ്രത്യേകം പരാമർശിച്ചു. . അദ്ദേഹം വിഭാവനം ചെയ്ത സംഘടനാ കൂട്ടായ്മയും സാഹോദര്യ ബന്ധവും നിലനിർത്താൻ നമുക്ക് എല്ലാ സംഘടനാ ഭാരവാഹികൾക്കും ഒത്തൊരുമിച്ചു ശ്രമിക്കാം. അതാവും നമുക്ക് അദ്ദേഹത്തിന് നല്കാനാവുന്ന ഏറ്റവും വലിയ ആദരം.

ഈ അവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബവും,ബന്ധു മിത്രാധികളും, സംഘടനയും മറ്റ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും അനുഭവിക്കുന്ന വേദനയിലും പ്രയാസത്തിലും എം. ഇ. എസ്സ്. കുവൈറ്റ് കമ്മറ്റിയും പങ്ക് ചേരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP