Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജകുടുംബത്തിൽ നിന്നും ഉണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം; മേഗനോടുണ്ടായിരുന്നത് വംശീയപരമായ സമീപനം;ജനിക്കാൻ പോവുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് വരെ ചോദിച്ചു; കൊട്ടാരം വിടാനുള്ള തീരുമാനം ജീവിതം രക്ഷിച്ചെന്നും മേഗൻ; കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്ത്

രാജകുടുംബത്തിൽ നിന്നും ഉണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം; മേഗനോടുണ്ടായിരുന്നത് വംശീയപരമായ സമീപനം;ജനിക്കാൻ പോവുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് വരെ ചോദിച്ചു; കൊട്ടാരം വിടാനുള്ള തീരുമാനം ജീവിതം രക്ഷിച്ചെന്നും മേഗൻ; കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: രാജകുടുംബത്തിൽ നിന്നും പടിയിറങ്ങാനുള്ള തീരുമാനത്തെക്കുറിച്ചും തങ്ങൾ കടന്നുവന്ന അവസ്ഥകളെക്കുറിച്ചും തുറന്ന് ഹാരി രാജകുമാരും മേഗൻ മെർക്കലും.
രാജകുടുംബത്തിനുള്ളിൽ നിന്നുള്ള സമ്മർദ്ദം തങ്ങൾക്കിരുവർക്കും താങ്ങാൻ പറ്റുന്നില്ലായിരുന്നെന്നാണ് ഇരുവരും പറയുന്നത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തിൽ നിന്നും മേഗനെ സംരക്ഷിക്കുന്നതിൽ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളർത്തിയെന്നും ഹാരി പറയുന്നു.പ്രമുഖ ടെലിവിഷൻ താരം ഒപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്നു പറച്ചിൽ. അഭിമുഖത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമുണ്ടാക്കിയിരിക്കെയാണ് അഭിമുഖത്തിന്റെ പൂർണഭാഗം പുറത്തു വരുന്നത്.

വിഴുപ്പലക്കൽ അവസാനിപ്പിക്കുകയാണെന്ന സൂചനയോടെ, രാജകുടുംബവുമായുള്ള അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ അവസാനത്തെ സംസാരമാണ് ഇന്ന് സംപ്രേ
ഷണം ചെയ്യാൻ പോകുന്ന അഭിമുഖത്തിലെന്ന് ഹാരിയും മേഗനും നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിലപാടുകൾ ലോകത്തിനു മുന്നിൽ പറയണമെന്നു തോന്നി, ഇനിയിപ്പൊ എല്ലാം അടഞ്ഞ അദ്ധ്യായം, ഇനി ചിന്തയും സംസാരവും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുമാത്രം, ഹാരിയും മേഗനും വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും പിൻവാങ്ങി ഹാരി രാജകുമാരും മേഗൻ മെർക്കലും കാലിഫോർണിയയിലേക്ക് താമസം മാറ്റിയതിനെക്കുറിച്ച് അഭിമുഖത്തിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കമോ എന്നതിൽ രാജകുടുംബത്തിലെ ചില അംഗങ്ങൾ ആശങ്കപ്പെട്ടിരുന്നെന്ന് മേഗൻ തുറന്നു പറഞ്ഞു. എന്നാൽ ഇവരുടെ പേരുകൾ മേഗൻ വെളിപ്പെടുത്തിയില്ല.

അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും സംഭാഷണം താൻപങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നും ഹാരി അഭിമുഖത്തിൽ വെളിപ്പെടുത്തി.കൊട്ടാരത്തിലെ ജീവിതത്തിൽ താൻ അങ്ങേയറ്റം നിരാശയിലായിരുന്നനെന്ന് മേഗൻ പറയുന്നു. ' എനിക്ക് ജീവിക്കണമെന്ന് തോന്നിയില്ല,' മേഗൻ പറഞ്ഞു. ആത്മഹത്യാപരമായ ചിന്തകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും മേഗൻ മറുപടി നൽകി. 'അതെ, എല്ലാത്തിനും എല്ലാവർക്കും അതൊരു പരിഹാരമാവുമെന്ന് ഞാൻ കരുതി,' മേഗൻ പറഞ്ഞു

രാജകുടുംബത്തിൽ നിന്നും പടിയിറങ്ങാനുള്ള തീരുമാനം ഹാരിയുടേതായിരുന്നെന്നും തന്റെയും ഹാരിയുടെയും ജീവിതത്തെ ആ തീരുമാനം രക്ഷിച്ചെന്നും മേഗൻ പറഞ്ഞു.ഹാരിയെ രാജകുടുംബത്തിൽ നിന്നകറ്റിയത് താനാണെന്ന പ്രചരണങ്ങളോടും മേഗൻ പ്രതികരിച്ചു.'അതെത്രമാത്രം അടിസ്ഥാന രഹിതമാണെന്ന് നിങ്ങൾക്കൂഹിക്കാൻ പറ്റുമോ? ഞാനെല്ലാം ഹാരിക്ക് വേണ്ടി ഉപേക്ഷിച്ചതാണ്,' മേഗൻ പറഞ്ഞു.

രാജകുടുംബവ്യവസ്ഥയിൽ പെട്ടുപോയെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് താൻ തന്നെയാണ് തീരുമാനമെടുത്തതെന്ന് ഹാരിയും പറഞ്ഞു. മുത്തശ്ശി എലിസബത്ത് രാജ്ഞിയുമായുള്ള തന്റെ ബന്ധത്തിൽ വിള്ളൽ വന്നില്ലെങ്കിലും പിതാവ് ചാൾസുമായി അകൽച്ചയിലാണെന്ന് ഹാരി അഭിമുഖത്തിൽ സമ്മതിച്ചു. പിതാവ് തന്റെ ഫോൺ കോളുകൾ സ്വീകരിക്കാതായെന്നാ
ണ് ഹാരി വ്യക്തമാക്കിയത്.

2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളിൽ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങൾ തുടങ്ങാൻ ഇരുവരും തുടങ്ങിയിട്ടുണ്ട്.രാജകുടുംബത്തിൽ നിന്നും ഇറങ്ങിയ ശേഷം സാമ്പത്തിക സഹായം ഇരുവർക്കും ലഭിച്ചിട്ടില്ല. 

ഹാരിയുടെ അമ്മ അന്തരിച്ച ഡയാന രാജകുമാരി ഹാരിക്ക് വേണ്ടി കരുതിവെച്ച പണമാണ് ഇരുവർക്കും സഹായമായത്. ഇതിനു പുറമെ നെറ്റ്ഫ്ളിക്സുമായും സ്പോട്ടിഫൈയുമായും ഇരുവരും വിവിധ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. സെക്യൂരിറ്റി ചെലവുകൾ മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തെതെന്നും ഹാരി പറഞ്ഞു.

ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിൽ മേഗൻ നേരിടുന്ന വിവേചനം കൊണ്ടാണ് ഇരുവരും കൊട്ടാരം വിട്ടതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങൾ മേഗനെതിരെ നിരന്തമായി വ്യാജ വാർത്തകളും വ്യക്തിപരമായ വിവരങ്ങൾ ചോർത്തി വാർത്തകളും നൽകുന്നുണ്ടെന്ന് നേരത്തെ ഇരുവരും ആരോപിച്ചിരുന്നു. മേഗന്റെ ആഫ്രിക്കൻ പാരമ്പര്യം, ഹാരിക്കു മുമ്പേ മറ്റൊരാളെ വിവാഹം കഴിച്ചത്, മേഗനും പിതാവും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവ മൂലം മേഗനെതിരെ ബ്രീട്ടീഷ് ടാബ്‌ളോയിഡ് പത്രങ്ങൾ ആയുധമാക്കുന്നുണ്ടായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് വന്ന ഇത്തരം ആക്രമണങ്ങളിൽ മേഗന് പിന്തുണ നൽകാൻ രാജകുടുംബം തയ്യാറായില്ലെന്നായിരുന്നു ഹാരിയുടെയും മേഗന്റെയും പരാതി.

എന്നാൽ കൊട്ടാരത്തിൽ ജൂൺ 12 നുള്ള ട്രൂപ്പിങ് ഓഫ് കളർ, അതുപോലെ ജൂൺ 10 ന് ആഘോഷിക്കുന്ന ഫിലിപ്പ് രാജകുമാരന്റെനൂറാം പിറന്നാൾ എന്നിവയിൽ ഹാരി പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ഏതാണ്ട് ഇതേ സമയത്ത് പ്രതീക്ഷിക്കുന്നതിനാലാണ് യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വമുള്ളതെന്ന് ഹാരിയുമായി അടുത്തകേന്ദ്രങ്ങൾ പറയുന്നു.

അതേസമയം, ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഹാരി തീർച്ചയായും പങ്കെടുക്കും. 2017- ൽ പ്രഖ്യാപിച്ച ഈ പദ്ധതി, സഹോദരന്മാർ ഇരുവരും ചേര്ന്നുള്ള പദ്ധതികളിൽ ഇനിയും അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന പദ്ധതികളിൽ ഒന്നാണ്. തങ്ങളുടെ മാതാവിന്റെ വിയോഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾ കഴിയുമ്പോൾ, അവർ ബ്രിട്ടൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എത്രയെന്ന് ലോകത്തെ അറിയിക്കാൻ ഒരു പ്രതിമ അനാഛാദനം ചെയ്യുന്നു എന്നാണ് അന്ന് ഹാരിയും വില്യമും പ്രഖ്യാപിച്ചത്.കെൻസിങ്ടൺ പാലസിലെ സൻകൻ ഗാർഡനിലായിരിക്കും പ്രതിമ സ്ഥാപിക്കുക.ജൂലായ് 1 ന്, ഡയാനയുടെ അറുപതാം ജന്മദിന നാളിലാണ് കെൻസിങ്ടൺ പാലസിൽ അവരുടെ പ്രതിമ അനാഛാദനം ചെയ്യുന്നത്.

1985-ൽ രാജകുടുംബത്തെ പ്രതിസന്ധിയിലാക്കിയ ഡയാനയുടെ അഭിമുഖത്തിനു ശേഷം മറ്റൊരു ടെലിവിഷൻ അഭിമുഖത്തിനായി രാജകൊട്ടാരം കാത്തിരുന്നത് ഈ ആഭിമുഖത്തിനാണ്. രാജകുടുംബത്തിനകത്ത് പോരു മുറുകുമ്പോഴും രാജ്യം രാജ്ഞിയോടൊപ്പം നിൽക്കുന്നു എന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി ഗവിൻ വില്യംസൺ പ്രഖ്യാപിച്ചു. രാജ്യവും ജനങ്ങളും എന്നും രാജ്ഞിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP