Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആംബുലൻസായി രൂപമാറ്റം നടത്തി എം.ജി മോട്ടേഴ്‌സിന്റെ ഹെക്ടർ; നാഗ്പൂരിലെ നംഗ്യ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കൈമാറിയത് അഞ്ച് ഹെക്ടർ ആംബുലൻസുകൾ

ആംബുലൻസായി രൂപമാറ്റം നടത്തി എം.ജി മോട്ടേഴ്‌സിന്റെ ഹെക്ടർ; നാഗ്പൂരിലെ നംഗ്യ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കൈമാറിയത് അഞ്ച് ഹെക്ടർ ആംബുലൻസുകൾ

സ്വന്തം ലേഖകൻ

ആംബുലൻസായി രൂപമാറ്റം നടത്തി എം.ജി മോട്ടേഴ്‌സിന്റെ ഹെക്ടറുകൾ. ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ എം.ജി.മോട്ടോഴ്സിന്റെ എം.ജി. സേവയുടെ ഭാഗമായാണ് ഹെക്ടറുകളെ രൂപമാറ്റം നടത്തി ആംബുലൻസാക്കിയത്. നാഗ്പൂരിലെ നംഗ്യ സ്പെഷ്യാലിറ്റി ആശുപത്രിക്ക് അഞ്ച് ഹെക്ടർ ആംബുലൻസുകൾ കൈമാറി. നാഗ്പൂരിൽ കോവിഡ്-19 മഹാമാരി ഉയർന്ന് വരുന്ന പശ്ചാത്തലത്തിൽ സാധാരണ ജനങ്ങൾക്ക് ഏറ്റവും ഉയർന്ന പരിചരണം ഉറപ്പാക്കുന്നതിനായാണ് എം.ജി. മോട്ടോഴ്സിന്റെ ഏറ്റവും മികച്ച ആംബുലൻസുകൾ നൽകുന്നതെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

നാഗ്പൂരിലുള്ള കോവിഡ് രോഗികൾക്ക് മാത്രമായാണ് ഈ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതെന്ന് എം.ജി. മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. എം.ജിയുടെ ഹാലോൽ പ്ലാന്റിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ആംബുലൻസുകളാണ് ആശുപത്രിക്ക് നൽകിയിരിക്കുന്നത്. ഫൈവ് പാരാമീറ്റർ മോണിറ്റർ, ഓട്ടോ ലോഡിങ്ങ് സ്ട്രെച്ചർ, വെന്റിലേറ്റർ, ഓക്സിജൻ സപ്ലൈ സിസ്റ്റം, ഇൻവേർട്ടർ, അഡിഷണൽ സോക്കറ്റ്, സൈറൻ, ലൈറ്റ്ബാർ, ഫയർ എക്സ്റ്റിഗ്യൂഷർ എന്നിവയാണ് എം.ജി. ആബുലൻസിൽ ഒരുക്കിയിട്ടുള്ളത്.

എം.ജി. മോട്ടോഴ്സ് നൽകിയ ആംബുലൻസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഫ്ളാഗ് ഓഫ് ചെയ്തു. ഈ നഗരത്തിലെ ആരോഗ്യ മേഖലയിൽ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. വഡോദരയിലേയും ഹാലോലിലേയും ആശുപത്രികൾക്ക് എം.ജി. മുമ്പ് ആംബുലൻസ് നൽകിയിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം പൊലീസിനും ആരോഗ്യ പ്രവർത്തകർക്കുമായി എം.ജി. മോട്ടോഴ്സ് 100 ഹെക്ടറുകൾ വിട്ടുനൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP