Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂരിൽ പിണറായി വന്നിറങ്ങുമ്പോൾ ലഭിക്കുക ഉജ്ജ്വല സ്വീകരണം; പിന്നാലെ ധർമ്മടം മണ്ഡലത്തിലെ കൺവെൻഷനോടെ ഇടതുമുന്നണയുടെ പ്രചരണത്തിന് തുടക്കമാകും; ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലി മുന്നണിയിൽ തർക്കം നിലനിൽക്കുമ്പോഴും പ്രചരണ രംഗത്തേക്ക് കടന്നു എൽഡിഎഫ്; മൂന്ന് സീറ്റുകൾ മാത്രം ലഭിച്ചതിൽ അതൃപ്തിയുമായി എൽജെഡി

കണ്ണൂരിൽ പിണറായി വന്നിറങ്ങുമ്പോൾ ലഭിക്കുക ഉജ്ജ്വല സ്വീകരണം; പിന്നാലെ ധർമ്മടം മണ്ഡലത്തിലെ കൺവെൻഷനോടെ ഇടതുമുന്നണയുടെ പ്രചരണത്തിന് തുടക്കമാകും; ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലി മുന്നണിയിൽ തർക്കം നിലനിൽക്കുമ്പോഴും പ്രചരണ രംഗത്തേക്ക് കടന്നു എൽഡിഎഫ്; മൂന്ന് സീറ്റുകൾ മാത്രം ലഭിച്ചതിൽ അതൃപ്തിയുമായി എൽജെഡി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുന്നണിയിലെ സീറ്റു വിഭജനത്തിൽ തർക്കങ്ങൾ നിലനിൽക്കുമ്പോഴും ഇടതു മുന്നണി പ്രചരണച്ചൂടിലേക്ക് നീങ്ങുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ മണ്ഡലമായി ധർമടത്തു വച്ചാകും എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കമാകുക. ഡോളർ കടത്തിലെ കസ്റ്റംസ് കേസിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിക്ക് വൻ സ്വീകരണം ഒരിക്കാനാണ് ആലോചന. റെഡ് വാളരണ്ടിയർ മാർച്ച് അടക്കമുണ്ടാകും. 'പടയൊരുക്കം' എന്നാണു പ്രചാരണത്തിനു പേരിട്ടിരിക്കുന്നത്.

ഇന്നു 3ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നതോടെ എൽഡിഎഫിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമാകും. മുഖ്യമന്ത്രിയെ ബാൻഡ് വാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ധർമടം മണ്ഡലത്തിലെ പിണറായിയിലേക്ക് ആനയിക്കും. 5നു പിണറായി കൺവൻഷൻ സെന്ററിൽ സമ്മേളനം നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ 'പടയൊരുക്ക'ത്തിനുള്ള ആദ്യ സമ്മേളനമായിരിക്കും ഇത്.

10 മുതൽ 16 വരെ ധർമടം നിയോജക മണ്ഡലത്തിലെ 164 ബൂത്തുകളിലെ 46 കേന്ദ്രങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും. ദിവസവും രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5.15ന് അവസാനിക്കും. 10നു രാവിലെ 10നു ചെമ്പിലോട് നിന്നാണ് ഒരാഴ്ച നീളുന്ന പ്രചാരണം ആരംഭിക്കുക. 11നു 4നു മമ്പറത്തു നടക്കുന്ന ധർമടം നിയോജക മണ്ഡലം എൽഡിഎഫ് കൺവൻഷനിൽ ഇ.പി.ജയരാജൻ ഉൾപ്പെടെ സംസ്ഥാനത്തെ ഇടതു മുന്നണി നേതാക്കളും പങ്കെടുക്കും.

അതേസമയം ഇടതുമുന്നണിയിൽ കീറാമുട്ടിയായി ചങ്ങനാശ്ശേരി ഇപ്പോും നിലനിൽക്കുകയാണ്. സീറ്റിലുള്ള സമവായ ചർച്ചകൾ ഇന്നത്തെ എൽഡിഎഫ് യോഗത്തിലും എങ്ങും എത്തിയില്ല. ചങ്ങനാശ്ശേരി വിട്ടുനൽകാൻ കഴിയില്ലെന്ന് അവസാന ഘട്ട ഉഭയകക്ഷി ചർച്ചയിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാട് കടുപ്പിച്ചു. സിപിഐയ്ക്ക് പുറമെ ജോസ് കെ മാണിയും ജനാധിപത്യകേരള കോൺഗ്രസുമാണ് ചങ്ങനാശ്ശേരിക്കായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

കോട്ടയത്തെ കാഞ്ഞിരപ്പള്ളി സീറ്റ് ഉൾപ്പെടെ നാല് സീറ്റുകൾ വിട്ട് നൽകിയപ്പോൾ പകരം ചങ്ങനാശ്ശേരി സീറ്റ് വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാൽ ഈ സീറ്റിനായി സിപിഐയ്ക്ക് പിറകെ കേരള കോൺഗ്രസ് എമ്മും, ജനാധിപത്യ കേരള കോൺഗ്രസും രംഗത്ത് എത്തിയതോടെ സിപിഐഎം വെട്ടിലായി. ചങ്ങനാശ്ശേരി കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള സിപിഎം നീക്കവും ഇതോടെ പാളി. കാഞ്ഞിരപ്പള്ളി വിട്ട് നൽകുന്നതോടെ കോട്ടയം ജില്ലയിൽ ഒരു സീറ്റായി ചുരുങ്ങുമെന്ന് ഉറപ്പായ സിപിഐ വിട്ടുവീഴ്‌ച്ചക്ക് തയ്യാറല്ല. ചങ്ങനാശ്ശേരിക്ക് പകരം പൂഞ്ഞാർ എന്ന സിപിഐഎം ഓഫറും സിപിഐ തള്ളി.

സിപിഐ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ഇനി ജോസ് കെ മാണിയുമായി ചർച്ച ചെയ്ത് സമവായം ഉണ്ടാക്കാനാകും സിപിഐഎം ശ്രമിക്കുക. ചങ്ങനാശ്ശേരിയിൽ ജോസ് കെ മാണി വിട്ടുവീഴ്‌ച്ച ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. സീറ്റ് വിഭജനത്തിലെ തർക്കത്തിന് പിന്നാലെ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ എൽജെഡി നേതാക്കളായ എംവി ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും മാറിനിന്നിരുന്നു. നാല് സീറ്റുകൾ വേണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ചാണ് ഇരുവരും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ഷേക്ക് പി ഹാരിസിന് മത്സരിക്കാൻ അമ്പലപ്പുഴ, കായംകുളം എന്നിവയിൽ ഒന്ന് നൽകണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു.

എൽജെഡിക്കും ജനതാദൾ എസിനും മൂന്നു സീറ്റുകൾ വീതം നൽകാനാണ് എൽഡിഎഫ് യോഗത്തിലെ തീരുമാനം. വടകര, കൽപ്പറ്റ കൂത്തുപറമ്പ് എന്നീ സീറ്റുകൾ എൽജെഡിക്കും കോവളം, തിരുവല്ല, ചിറ്റൂർ എന്നിവ ജനതാദൾ എസിനും നൽകാനാണ് മുന്നണി തീരുമാനം. കോവളത്ത് നീലലോഹിതദാസ് നാടാറും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും തിരുവല്ലയിൽ മാത്യു ടി തോമസുമാണ് മത്സരിക്കുക.

എൽഡിഎഫ് സീറ്റ് വിഭജനത്തിൽ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോൺഗ്രസും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാൽ ഇതിന്റെ പേരിൽ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP