Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎസ്‌സി പരീക്ഷയ്ക്ക് കയറാൻ രണ്ട് മിനിറ്റ് വൈകി; ഉദ്യോഗാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി

പിഎസ്‌സി പരീക്ഷയ്ക്ക് കയറാൻ രണ്ട് മിനിറ്റ് വൈകി; ഉദ്യോഗാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി

സ്വന്തം ലേഖകൻ

ആലപ്പുഴ: പിഎസ്‌സി പരീക്ഷയ്ക്ക് കയറാൻ രണ്ട് മിനിറ്റ് വൈകിയെന്ന് ആരോപിച്ച് ഉദ്യോഗാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. ആലപ്പുഴ സക്കറിയ ബസാർ സ്വദേശിയായ യുവാവിനെയാണ് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്.

പത്താംതരം പാസായവർക്കുള്ള പ്രിലിമിനറി പരീക്ഷ എഴുതാനായി പറവൂർ സെന്റ് ജോസഫ് സ്‌കൂളിൽ 1.20 ആയപ്പോൾ യുവാവ് എത്തിയിരുന്നു. എന്നാൽ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നതിനാൽ യുവാവിനെ അധികൃതർ പുറത്തിറക്കി. തുടർന്ന് 1.32 ആയപ്പോൾ ഉദ്യോഗാർഥിയുടെ പിതാവ് തിരിച്ചറിയൽ രേഖയുമായി എത്തിയെങ്കിലും അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് യുവാവ് പറഞ്ഞു.

ഇതിനിടയിൽ യുവാവ് പരീക്ഷ കേന്ദ്രത്തിന്റെ മതിൽ ചാടി കടക്കാനും ശ്രമിച്ചു. അൽപം വൈകിയതിന് പരീക്ഷ നിഷേധിച്ചത് ഉദ്യോഗാർഥികളോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇതിനെതിരെ പരാതി നൽകുമെന്നും യുവാവ് പറഞ്ഞു. 1.30ന് കൃത്യം പരീക്ഷ കേന്ദ്രത്തിൽ എത്തണം എന്നും അതിനുശേഷം എത്തുന്നവരെ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല എന്നുമാണ് ഹാൾ ടിക്കറ്റിൽ നൽകിയിട്ടുള്ള നിർദ്ദേശം. 1.30ന് ഹാളിൽ കയറിയ ശേഷം തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും വിവരങ്ങൾ ഉറപ്പു വരുത്തിയ ശേഷം 2 മണിക്ക് പരീക്ഷ ആരംഭിക്കുകയുമാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP