Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭീകരവിരുദ്ധ സേന; അജ്ഞാതർക്കെതിരെ കേസെടുത്തതുകൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്: അംബാനിയുടെ വസതിക്കു മുന്നിൽ സ്‌ഫോടകവസ്തുക്കളുമായി കണ്ട വാഹന ഉടമ മരിച്ച സംഭവത്തിൽ അന്വേഷണം

മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭീകരവിരുദ്ധ സേന; അജ്ഞാതർക്കെതിരെ കേസെടുത്തതുകൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്: അംബാനിയുടെ വസതിക്കു മുന്നിൽ സ്‌ഫോടകവസ്തുക്കളുമായി കണ്ട വാഹന ഉടമ മരിച്ച സംഭവത്തിൽ അന്വേഷണം

സ്വന്തം ലേഖകൻ

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി വന്ന വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്ക് അജ്ഞാതർക്കെതിരെ കേസെടുത്തു. കൊല്ലപ്പെട്ട ഹിരണിന്റെ ഭാര്യ നൽകിയ പരാതിയിലാണ് ഭീകര വിരുദ്ധ സേന കേസ് എടുത്തത്.

കഴിഞ്ഞ നാലിനു രാത്രി 8.30ന് താനെയിലെ സ്വന്തം ഓട്ടോമൊബീൽ ഷോറൂം അടച്ച് പുറത്തിറങ്ങിയ ഹിരണിന്റെ മൊബൈൽ ഫോൺ 10.30ന് ഓഫ് ആയെന്നാണു കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരിൽ താവ്‌ഡെ എന്നൊരാൾ ഫോണിൽ വിളിച്ചതിനെത്തുടർന്ന് താനെയിലെ ഗോഡ്ബന്ദർ റോഡ് മേഖലയിലേക്കു പോയ ശേഷമാണ് അദ്ദേഹത്തെക്കുറിച്ചു വിവരമില്ലാതായതെന്നു കുടുംബം പറയുന്നു. അപകടമരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP