Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജൂവലറിയിലും ബേക്കറിയിലും മോഷണം നടത്തിയത് കാറിൽ കറങ്ങി നടന്ന്; രണ്ട് സ്ത്രീകളടക്കം നാലം​ഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

ജൂവലറിയിലും ബേക്കറിയിലും മോഷണം നടത്തിയത് കാറിൽ കറങ്ങി നടന്ന്; രണ്ട് സ്ത്രീകളടക്കം നാലം​ഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വള്ളികുന്നം: ജൂവലറിയിലും ബേക്കറിയിലും മോഷണം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള നാലം​ഗ സംഘം പിടിയിൽ. ചുനാട് തെക്കേ ജംഗ്ഷനിലെ ജൂവലറിയിലും, ബേക്കറിയിലും മോഷണം നടത്തിയവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കാരൂർക്കടവ് മീതു ഭവനത്തിൽ നിതിൻ, ഇലിപ്പക്കുളം തോട്ടിങ്കൽ കിഴക്കതിൽ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കൽ പ്രീത, തിരുവനന്തപുരം വെഞ്ഞാറുംമൂട് പൂവന്വിളവത്ത് അനു എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്‌ച്ച പുലർച്ചെ രണ്ടരയോടെ ചുനാട് ജാസ്മിൻ ജൂവലറിയിലെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് മോഷണത്തിന് ശ്രമിക്കുകയും, തൊടടുത്തുള്ള സിറ്റിബേക്കറി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലുമാണ് ഇവർ അറസ്റ്റിലായത്. ഗ്യാസ് കട്ടറുകളും ഒക്സിജൻ സിലണ്ടറും ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി വെളുത്ത ടാറ്റ ടിയാഗോ കാറിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം യാത്ര ചെയ്തിരുന്നത്.

പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തെകുറിച്ച് പൊലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. രക്ഷപ്പെട്ട പ്രതികളുടെ സംഘം അഞ്ചാംകുറ്റിയിൽ വച്ചാണ് പൊലീസ് പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP