Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഈ ബുള്ളറ്റ് ഇവിടെ പാർക്ക് ചെയ്യുകയാണ്'; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ; പേര് എന്തെന്നത് ഇപ്പോഴും സസ്പെൻസ്

'ഈ ബുള്ളറ്റ് ഇവിടെ പാർക്ക് ചെയ്യുകയാണ്'; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ; പേര് എന്തെന്നത് ഇപ്പോഴും സസ്പെൻസ്

മറുനാടൻ മലയാളി ബ്യൂറോ

ദുൽഖർ സൽമാൻ- റോഷൻ ആൻഡ്രൂസ് കൂട്ട്‌കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്‌ബുക്ക് പേജിലാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. പൊലീസ് ബുള്ളറ്റിന്റെ ചിത്രമടങ്ങിയ പോസ്റ്റർ പങ്കുവച്ചാണ് ദുൽഖർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ ബുള്ളറ്റ് ഇവിടെ പാർക്ക് ചെയ്യുകയാണ് എന്നാണ് ദുൽഖർ പോസ്റ്ററിന് നൽകിയ കാപ്ക്ഷൻ. അതേസമയം,ചിത്രത്തിന്റെ പേര് വ്യക്തമാക്കുന്ന പോസ്റ്റർ അല്ല ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പേര് സെല്യൂട്ടാണെന്ന് ദുൽഖർ ആരാധകർക്കിടയിലും, സമൂഹമാധ്യമത്തിലും വന്നിരുന്നു. എന്നാൽ അക്കാര്യത്തിൽ ദുൽഖറോ, റോഷൻ ആൻഡ്രൂസോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറെർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സം​ഗീതം നിർവഹിച്ചത് സന്തോഷാണ്.

Just going to park this here !

Posted by Dulquer Salmaan on Saturday, March 6, 2021

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP