Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബംഗാളിലെ ജനങ്ങൾ നിങ്ങളെ 'ദീദി' ആയി തിരഞ്ഞെടുത്തു'; 'നിങ്ങൾ ഒരു മരുമകന്റെ അമ്മായി ആയി മാറി'; ബംഗാൾ ജനതയെ വഞ്ചിച്ചു; മമത ബാനർജിയെ വിമർശിച്ച് നരേന്ദ്ര മോദി; ഇനി വരുന്നത് 'സോനാർ ബംഗ്ല'യെന്നും തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി

'ബംഗാളിലെ ജനങ്ങൾ നിങ്ങളെ 'ദീദി' ആയി തിരഞ്ഞെടുത്തു'; 'നിങ്ങൾ ഒരു മരുമകന്റെ അമ്മായി ആയി മാറി'; ബംഗാൾ ജനതയെ വഞ്ചിച്ചു; മമത ബാനർജിയെ വിമർശിച്ച് നരേന്ദ്ര മോദി; ഇനി വരുന്നത് 'സോനാർ ബംഗ്ല'യെന്നും തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ ബിജെപിയുടെ മെഗാറാലിയിൽ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ബാനർജി ജനങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'സോനാർ ബംഗ്ല' (സുവർണ ബംഗാൾ) പ്രഖ്യാപനവുമായാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നരേന്ദ്ര മോദി തുടക്കമിട്ടത്.

'ബാഗാളിലെ ജനങ്ങൾ നിങ്ങളെ (മമത) 'ദീദി' (മൂത്ത സഹോദരി) ആയാണ് തിരഞ്ഞെടുത്തത്. എന്നാൽ 'ബുവ'യും (അമ്മായി) 'ഭതിജ'യും (മരുമകൾ) ആകാനാണ് നിങ്ങൾ ശ്രമിച്ചതെന്ന് നരേന്ദ്ര മോദി പരിഹസിച്ചു. തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം, കോൺഗ്രസ്, ബംഗാൾ വിരുദ്ധ മനോഭാവം പുലർത്തുന്നവർ തുടങ്ങിയവർ ഒരു ഭാഗത്തും ബംഗാളിലെ ജനങ്ങൾ മറുഭാഗത്തുമാണെന്ന് മോദി പറഞ്ഞു.

ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ ബംഗാളിന്റെ സുവർണ കാലഘട്ടമായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു. കൊൽക്കത്തയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിന്റെ വികസനവും സംസ്‌കാരവും സംരക്ഷിക്കുന്നതിൽ ഉറപ്പു നൽകാനാണ് ഞാൻ ഇവിടെയെത്തിയത്. അടുത്ത 25 വർഷം സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാണ്. 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ബംഗാൾ രാജ്യത്തിന്റെ മുൻപന്തിയിലായിരിക്കും.' മോദി പറഞ്ഞു. സംസ്ഥാനത്തിലെ ജനാധിപത്യ വ്യവസ്ഥ താറുമാറായെന്നും ബിജെപി അതു തിരുത്തി കരുത്തുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരാണ് തന്റെ സുഹൃത്തുക്കളെന്നും തങ്ങൾക്കൊപ്പം അവരാണ് വളരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'എതിരാളികൾ പറയുന്നത് ഞാൻ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന്. ശരിയാണ് ഞങ്ങൾക്കൊപ്പം വളരുന്നവർ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാൻ ദാരിദ്ര്യത്തിലാണ് വളർന്നത്, അതിനാൽ ഇന്ത്യയുടെ എല്ലാ കോണുകളിലും താമസിക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു. ഞാൻ എന്റെ സുഹൃത്തുക്കൾക്കായി പ്രവർത്തിക്കുന്നു, അത് തുടരും' മോദി പറഞ്ഞു.

നന്ദിഗ്രാമിൽ മത്സരിക്കാനെടുത്ത മമതയുടെ തീരുമാനത്തേയും പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര നടത്തിയതിനേയും മോദി പരിഹസിച്ചു. 'സ്‌കൂട്ടറിൽ നിന്ന് നിങ്ങൾ വീഴാതിരുന്നത് നന്നായി. ഇല്ലെങ്കിൽ നിങ്ങൾ സ്‌കൂട്ടർ നിർമ്മിച്ച സംസ്ഥാനത്തേയും ശത്രുവായി കാണുമായിരുന്നു. ഭവാനിപുരിന് പകരം നിങ്ങൾ ഇത്തവണ നന്ദിഗ്രാം തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാവരേയും ഞാൻ നന്നായി ആശംസിക്കുന്നു, ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. നന്ദിഗ്രാമിൽ സ്‌കൂട്ടർ വീഴാൻ തീരുമാനിച്ചാൽ എനിക്ക് എന്തുചെയ്യാനാകും', മോദി പറഞ്ഞു.

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ബിജെപിയുടെ മെഗാറാലി. നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ബിജെപിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിയും റാലിയിൽ പങ്കെടുക്കും. ബംഗാളിൽ എട്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം റാലികളിൽ മോദി പങ്കെടുക്കുമെന്നാണു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP