Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുജനങ്ങൾക്ക് ആശ്വാസമായി 'മോദി കി ദുകാൻ'; വിലക്കുറവ് 50ശതമാനം മുതൽ 90 ശതമാനം വരെ, പാവങ്ങൾ ലാഭിച്ചത് 9,000 കോടി രൂപ; 7500 മത് ജൻ ഔഷധി കേന്ദ്രം ഷില്ലോംഗിലെ നെഗ്രിംസിൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

പൊതുജനങ്ങൾക്ക് ആശ്വാസമായി 'മോദി കി ദുകാൻ'; വിലക്കുറവ് 50ശതമാനം മുതൽ 90 ശതമാനം വരെ, പാവങ്ങൾ ലാഭിച്ചത് 9,000 കോടി രൂപ; 7500 മത് ജൻ ഔഷധി കേന്ദ്രം ഷില്ലോംഗിലെ നെഗ്രിംസിൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വിപണി നിരക്കിനേക്കാൾ 50-90 ശതമാനം വിലക്കുറവിൽ ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ മരുന്നുകൾ ലഭ്യമാക്കാൻ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻ ഔഷധി സേവനം പ്രയോജനപ്പെടുത്തിയതിലൂടെ പാവപ്പെട്ടവർക്ക് ലാഭിക്കാൻ കഴിഞ്ഞത് 9,000 കോടി രൂപയാണ്. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനും ഈ പദ്ധതി സഹായകമായി. ജൻ ഔഷധി പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വെറും 2.5 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ മരുന്നുകൾ വാങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ജൻ ഔഷധി ദിവസ്' ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചടങ്ങിൽ ഷില്ലോംഗിലെ നെഗ്രിംസിൽ 7500 മത് ജൻ ഔഷധി കേന്ദ്രം അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.'മരുന്നുകൾ വിലയേറിയതാണ്. അതിനാൽ പാവപ്പെട്ടവർക്ക് പലപ്പോഴും മരുന്നുവാങ്ങാൻ കഴിയുമായിരുന്നില്ല. അത്തരക്കാർക്കും ഇടത്തരക്കാർക്കും വേണ്ടിയാണ് പ്രധാനമന്ത്രി ജൻ ഔഷധി പരിയോജന നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പദ്ധതിയെ കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനായി മാർച്ച് ഒന്ന് മുതൽ ഏഴ് വരെ നടത്തിയ ജൻ ഔഷധി വാരാഘോഷത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ നടന്ന ചടങ്ങിലാണ് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി കൈമാറിയത്.

ഔഷധങ്ങൾക്ക് വില വളരെ കൂടുതലായതിനാലാണ് പാവപ്പെട്ടവർക്കായി സർക്കാർ ഈ പദ്ധതി ആരംഭിച്ചതെന്ന് ഗുണഭോക്താക്കളുമായി നടത്തിയ ആശയസംവാദത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളിൽ (മോദി കി ദുകാൻ)നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങളോട് മോദി ആവശ്യപ്പെടുകയും ചെയ്തു. ജൻ ഔഷധി പദ്ധതിയുടെ കീഴിൽ സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ രണ്ടര രൂപയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൻ ഔഷധി ദിനം എന്നു പറയുന്നത് ആഘോഷിക്കാനുള്ള വെറുമൊരു ദിവസമല്ല, ഈ പദ്ധതിയിലൂടെ ഗുണം ലഭിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിക്കാനും കൂടിയുള്ളതാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.11 കോടിയിലധികം സാനിറ്ററി പാഡുകളാണ് ജൻ ഔഷധി സ്റ്റോറുകളിലൂടെ വിറ്റഴിഞ്ഞത്. 1000ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ സ്ത്രീകളാണ് നടത്തുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിന് ഇത് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.

ഗുണനിലവാരമുള്ള മരുന്നുകൾ മിതമായ നിരക്കിൽ നൽകുകയാണ് പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന ലക്ഷ്യമിടുന്നത്. ഓപ്പൺ മാർക്കറ്റിനെക്കാൾ 50ശതമാനം മുതൽ 90 ശതമാനം വരെ വിലകുറച്ചാണ് ജൻ ഔഷധി സ്റ്റോറുകളിലൂടെ വിൽക്കുന്നത്. അതിനാൽത്തന്നെ പാവങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമാണ്. ആയിരക്കണക്കിന് പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.

രാജ്യത്താകമാനമായി നടത്തുന്ന പദ്ധതി ജനങ്ങൾക്കായുള്ള സേവനമാണെന്നും ഇത് യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതായും മോദി പറഞ്ഞു. 75 മരുന്നുകൾ രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മോദി അറിയിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 3,600 കോടി രൂപ ലാഭിക്കാനായതായും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP