Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ; അംഗത്വമെടുത്തതുകൊൽക്കത്ത ബ്രിഗേഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ

ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ; അംഗത്വമെടുത്തതുകൊൽക്കത്ത ബ്രിഗേഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പ്രശസ്ത ബംഗാളി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശം.

ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റായ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം.

ബ്രിഗേഡ് മൈതാനിയിൽ എത്തിയ മിഥുൻ ചക്രബർത്തി പത്ത് ലക്ഷത്തോളം വരുന്ന ബംഗാൾ ജനതയുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. 

മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയവർഗീയ കഴിഞ്ഞ ദിവസം മിഥുൻ ചക്രവർത്തിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കേ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നത് മമതയുടെ തൃണമൂൽ കോൺഗ്രസ്സിന് തിരിച്ചടിയാകും. തൃണമൂൽ നിന്നും നിരവധി പേരാണ് അടുത്തിടെ ബിജെപിയിലേക്ക് എത്തിയത്. 2014ൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗമായിരുന്നു മിഥുൻ ചക്രവർത്തി. 2016ൽ ആരോഗ്യകാരണങ്ങളെ തുടർന്ന് അദ്ദേഹം എം പി സ്ഥാനം രാജി വെച്ചിരുന്നു.

70-കാരനായ മിഥുൻ ചക്രവർത്തിക്ക് ബംഗാളിൽ വലിയ ആരാധകരുണ്ട്. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുൻ ചക്രവർത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കുടുങ്ങിയതിന് പിന്നാലെയായിരുന്നു രാജ്യസഭാ അംഗത്വം രാജിവെച്ചത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം അദ്ദേഹം ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP