Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കല്യാണം എന്താ എന്തെങ്കിലും ബഹുമതിയാണോ; മാധ്യമപ്രവർത്തകന് നടി വരലക്ഷ്മി നൽകിയ മറുപടി ചർച്ചയാകുന്നു

കല്യാണം എന്താ എന്തെങ്കിലും ബഹുമതിയാണോ; മാധ്യമപ്രവർത്തകന് നടി വരലക്ഷ്മി നൽകിയ മറുപടി ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോടുള്ള നടി വരലക്ഷ്മിയുടെ പ്രതികരണമാണ് ചർച്ചയാവുന്നത്. വിവാഹം എപ്പോഴായിരിക്കും എന്നു ചോദ്യത്തോട് രൂക്ഷമായാണ് താരം പ്രതികരിച്ചത്. കല്യാണം എന്താ എന്തെങ്കിലും ബഹുമതിയാണോ എന്നായിരുന്നു വരലക്ഷ്മിയുടെ മറുപടി.

'ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല- വരലക്ഷ്മി പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ അമ്മ ഛായയ്‌ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹ ചോദ്യം ഉയർന്നത്.

മുതിർന്ന നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി 2012 ൽ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയിലെ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം ഏഴോളം സിനിമകളാണ് വരലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP