Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റു യാത്രക്കാരുമായി വഴക്കടിച്ചു; ഫ്ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്തു; കോക്ക്പിറ്റിന്റെ വാതിൽ തള്ളിത്തുറക്കാനും ശ്രമം; ഇന്ത്യക്കാരനായ യാത്രികന്റെ ശല്യം അസഹനീയം; എയർ ഫ്രാൻസ് വിമാനം ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

മറ്റു യാത്രക്കാരുമായി വഴക്കടിച്ചു; ഫ്ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്തു; കോക്ക്പിറ്റിന്റെ വാതിൽ തള്ളിത്തുറക്കാനും ശ്രമം; ഇന്ത്യക്കാരനായ യാത്രികന്റെ ശല്യം അസഹനീയം; എയർ ഫ്രാൻസ് വിമാനം ബൾഗേറിയയിൽ അടിയന്തരമായി  ഇറക്കി

ന്യൂസ് ഡെസ്‌ക്‌

സോഫിയ: പാരിസിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഫ്രാൻസ് വിമാനം ഇന്ത്യക്കാരനായ യാത്രികന്റെ മോശം പെരുമാറ്റത്തെ തുടർന്ന് അടിയന്തരമായി ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു.

വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെ മറ്റു യാത്രക്കാരുമായി ഇന്ത്യക്കാരനായ യാത്രികൻ കലഹിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ ഫ്ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്തു. കോക്ക്പിറ്റിന്റെ വാതിൽ തള്ളിത്തുറക്കാനും ഇയാൾ ശ്രമിച്ചതോടെയാണ് വിമാനം അടിയന്തരമായി ബൾഗേറിയയിൽ ഇറക്കേണ്ടി വന്നതെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായ ഇവൈലോ ആംഗലോവ് പറഞ്ഞു.

യാത്രക്കാരന്റെ പെരുമാറ്റം അസ്സഹനീയമായതിനെ തുടർന്ന് ഫ്ളൈറ്റ് കമാൻഡർ എമർജൻസി ലാൻഡിങ്ങിനായി അനുമതി തേടുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. വിമാനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പത്തുകൊല്ലം വരെ ജയിൽശിക്ഷ ലഭിച്ചേക്കാം. ഇന്ത്യാക്കാരനാണെന്നതൊഴികെ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പ്രവൃത്തികളെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഇവൈലോ ആംഗലോവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP