Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പി ജയരാജനില്ലാത്തത് അഴീക്കോട് കണ്ണൂർ മണ്ഡലങ്ങളിൽ തിരിച്ചടിയാകും'; 'മറ്റൊരു പാർട്ടിയിലേക്കുമില്ല'; 'രാഷ്ട്രീയ പ്രവർത്തനം നിർത്തി ബിസിനസ് ചെയ്ത് ജീവിക്കാൻ തീരുമാനിച്ചു'; അച്ചടക്ക നടപടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ധീരജ് കുമാർ; അമ്പാടിമുക്ക് സഖാവിനെ പുറത്താക്കിയിട്ടും കണ്ണൂരിൽ പ്രതിഷേധം കത്തുന്നു; തലശേരിയിൽ സ്ഥിതി സങ്കീർണം

'പി ജയരാജനില്ലാത്തത് അഴീക്കോട് കണ്ണൂർ മണ്ഡലങ്ങളിൽ തിരിച്ചടിയാകും'; 'മറ്റൊരു പാർട്ടിയിലേക്കുമില്ല'; 'രാഷ്ട്രീയ പ്രവർത്തനം നിർത്തി ബിസിനസ് ചെയ്ത് ജീവിക്കാൻ തീരുമാനിച്ചു'; അച്ചടക്ക നടപടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ധീരജ് കുമാർ; അമ്പാടിമുക്ക് സഖാവിനെ പുറത്താക്കിയിട്ടും കണ്ണൂരിൽ പ്രതിഷേധം കത്തുന്നു; തലശേരിയിൽ സ്ഥിതി സങ്കീർണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കണ്ണൂരിൽ സി പി എമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ധീരജ് കുമാർ. പി ജയരാജന് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്‌സ് കൗൺസിലിൽ നിന്ന് ധീരജ് കുമാർ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടിയുടെ അച്ചടക്ക നടപടി.

രാഷ്ട്രീയ പ്രവർത്തനം നിർത്തി ബിസിനസ് ചെയ്ത് ജീവിക്കാനാണ് ധീരജിന്റെ തീരുമാനം. സി പി എം പുറത്താക്കിയതിന് പിന്നാലെ പിന്തുണയുമായി കൂടുതൽ പേർ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇതൊന്നും സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ധീരജ് പറഞ്ഞു.

പി ജയരാജന് സീറ്റ് നിഷേധിച്ചത് പാർട്ടിക്ക് നേരിയ മേൽക്കൈയുള്ള അഴീക്കോട് കണ്ണൂർ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാക്കുമെന്നും പ്രവർത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് പരസ്യ പ്രതികരണം നടത്തിയതെന്നും ധീരജ് കുമാർ പറയുന്നു. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണങ്ങൾ നടക്കുന്നതിനിടെയായിരുന്നു ഇന്നലെ ധീരജ് സ്പോർട്സ് കൗൺസിലിൽ നിന്ന് രാജിവച്ചത്. തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരണവും നടത്തിയതോടെയാണ് സി പി എം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

പാർട്ടിയോട് ആലോചിക്കാതെ സ്പോർട്സ് കൗൺസിൽ സ്ഥാനം രാജിവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ. ധീരജ് കുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി പുറത്താക്കിയത്. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് പഴയ അമ്പാടിമുക്ക് സഖാവിനെ സിപിഎം പുറത്താക്കിയത്. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് സിപിഎം ജില്ലാ നേതൃത്വം തീരുമാനമെടുത്തത്.

പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് സിപിഎം പള്ളിക്കുന്ന് ലോക്കലിലെ ചെട്ടി പീടിക ബ്രാഞ്ചംഗംകൂടിയായ എൻ. ധീരജ് കുമാറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചത്. ഇതിനിടെ ധീരജിനെ പുറത്താക്കിയതോടെ കണ്ണൂരിൽ സ്ഥിതി സ്‌ഫോടനാത്മകമായി തുടരുകയാണ്.

ശനിയാഴ്ച് രാവിലെ പത്തു മണിയോടെയാണ് പി.ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പി.ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു.

ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയർന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കിൽ എല്ലാവർക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു. ജയരാജൻ തുടർച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാർട്ടിക്ക് അതീതനായി ജയരാജൻ വളരുന്നുവെന്ന വിമർശനം പാർട്ടിയിൽ നേരത്തെ ഉയരുകയും പാർട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സ്തുതി ഗാനം അടക്കം ചർച്ചയായിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി.ജയരാജനായി ഹാഷ് ടാഗ് ക്യാംപയിനും തുടങ്ങിയിട്ടുണ്ട്. പി.ജെ ആർമി ഫേസ്‌ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനാത്മകമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ധീരജ് കുമാറിനെ രഹസ്യമായി പിന്തുണച്ചു കൊണ്ട് നിരവധിയാളുകൾ രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ ചില ഏരിയാ ലോക്കൽ കമ്മിറ്റികളിലും പ്രതിഷേധം ശക്തമാണ്.സോഷ്യൽ മീഡിയയിൽ പി.ജയരാജനെ അനുകുലിക്കുന്നവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും അതി രൂക്ഷമായ വിമർശനമാണ് അഴിച്ചു വിടുന്നത്.

സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത് പുനർവിചിന്തനമുണ്ടായില്ലെങ്കിൽ തെരുവിലിറങ്ങാനാണ് പി. ജയരാജനെ അനുകുലിക്കുന്നവരുടെ നീക്കം. ജില്ലയിലെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്താനും പോസ്റ്റർ പ്രചാരണം നടത്താനും ഇവർ ആലോചിക്കുന്നുണ്ട്. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മേഖലയിലും തലശേരി, പാനൂർ , കുത്തുപറമ്പ് മേഖലയിലും സ്ഥിതി അതീവ ഗൗരവകരമാണ്.

സോഷ്യൽ മീഡിയയിൽ പി.ജെ ആർമിയുടെ കടുത്ത പ്രതിഷേധമാണുയരുന്നത്. തലശേരിയിൽ പ്രവർത്തകർ കൂട്ടരാജിഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാൽ പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കകത്ത് പുകയുന്ന അമർഷം അവഗണിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, പി ജയരാജൻ തന്നെ പി ജെ ആർമിയെ അടക്കം തള്ളി ഇന്നലെ വൈകുന്നേരം രംഗത്തെത്തിയിരുന്നു. തന്റെ പേരുയർത്തിയുള്ള വിവാദങ്ങളിൽ നിന്നും സി പി എമ്മുകാർ പിൻവാങ്ങണമെന്നും പി ജെ ആർമിയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ജയരാജൻ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP