Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം; മുതിർന്ന പൗരന്മാർ വാക്‌സീൻ കിട്ടാതെ മടങ്ങുന്നു; തിരുവനന്തപുരത്ത് അനർഹർ വാക്‌സിനേഷൻ സ്വീകരിച്ചെന്ന് ആക്ഷേപം; സ്വകാര്യ ആശുപത്രികളിൽ നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം; മുതിർന്ന പൗരന്മാർ വാക്‌സീൻ കിട്ടാതെ മടങ്ങുന്നു; തിരുവനന്തപുരത്ത് അനർഹർ വാക്‌സിനേഷൻ സ്വീകരിച്ചെന്ന് ആക്ഷേപം; സ്വകാര്യ ആശുപത്രികളിൽ നിയന്ത്രണം ഏർപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കോവിഡ് വാക്‌സിന് ക്ഷാമം. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സീൻ വിതരണം നിർത്തി. മെഗാ വാക്‌സീൻ ക്യാംപുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനർഹരെ തിരുകി കയറ്റിയതാണ് വാക്‌സീൻ ക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. കോഴിക്കോട് 400 ഡോസിന് പകരം നൂറ് ഡോസ് വീതമാണ് മരുന്ന് നൽകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മുതിർന്ന പൗരന്മാർ ഉൾപ്പെടെ വാക്‌സീൻ കിട്ടാതെ ആശുപത്രികളിൽനിന്ന് മടങ്ങിയിരുന്നു. ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തിയെത്തിയ പലർക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിർദ്ദേശം നൽകി വിട്ടു.

തലസ്ഥാനത്ത് അർഹരായവർക്ക് നിഷേധിക്കപ്പെട്ടപ്പോൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിലുൾപ്പെടെ നടത്തിയ മെഗാ വാക്‌സീൻ ക്യാംപുകളിൽ അനധികൃതമായി കയറിപ്പറ്റിയവർ നിരവധിയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെയും വിഐപി ഡ്യൂട്ടിയുടെയുമൊക്കെ പേരു പറഞ്ഞാണ് പലരും കുത്തിവയ്‌പ്പെടുത്തത്. ശുപാർശകളുമായെത്തിയവർക്കു നേരെ അധികൃതരും കണ്ണടച്ചു.

യഥാർഥ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് 30,000 ൽ താഴെയാണ്. എന്നാൽ 60,000 ലേറെപ്പേരാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്. ഇനി 10,000 പേർക്കുള്ള വാക്‌സീൻ മാത്രമേ ബാക്കിയുള്ളൂ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിമിതമായ രീതിയിലെ വാക്‌സീൻ നൽകാനാകൂ. സർക്കാർ ആശുപത്രികൾക്കുമാത്രം വിതരണം നടത്താനാണ് നിർദ്ദേശം. സ്വകാര്യ ആശുപത്രികളിൽ രജിസ്റ്റർ ചെയ്തവർക്കു പോലും വാക്‌സീൻ ലഭിക്കില്ല.

മാർച്ച് 9 ന് 21 ലക്ഷം ഡോസ് വാക്‌സീൻ എത്തുമെന്നാണ് കേന്ദ്രർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിയാലെ വാക്‌സീൻ വിതരണം സുഗമമാകൂ. കൃത്യമായി രീതിയിൽ റജിസ്‌ട്രേഷൻ നടത്താതെ വാക്‌സീനെടുത്താൽ രണ്ടാം ഡോസിന് തടസ്സമുണ്ടാകാനും ഭാവിയിൽ ആവശ്യമുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP