Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയെ അനുകരിച്ച് കുഞ്ഞ്; തന്റെ കുട്ടി ആരാധകന്റെ വീഡിയോ പങ്കുവെച്ച് നേതാവും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഉമ്മൻ ചാണ്ടിയെ അനുകരിച്ച് കുഞ്ഞ്; തന്റെ കുട്ടി ആരാധകന്റെ വീഡിയോ പങ്കുവെച്ച് നേതാവും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തന്നെ അനുകരിക്കുന്ന കുട്ടി ആരാധകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച്​ ഉമ്മൻ ചാണ്ടി. ഫേസ്​ബുക്കിൽ അദ്ദേഹം പങ്കുവെച്ച വീഡിയോ വൈറലായി​. അമ്മയുടെ കയ്യിലിരിക്കുന്ന രണ്ടോ രണ്ടരയോ വയസ്​ പ്രായമുള്ള കുട്ടിയെയാണ്​ വീഡിയോയിൽ കാണുന്നത്​. ഉമ്മൻ ചാണ്ടിയെ കാണിക്കാൻ പറയു​േമ്പാൾ മുഖംകൊണ്ട്​ അനുകരിക്കുകയാണ്​ കുട്ടി. പലതവണ ഇത്​ കുട്ടി ആവർത്തിക്കുന്നുമുണ്ട്​.

ഇത്​ കണ്ടുനിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെയ​ും ഭാര്യ മറിയാമ്മയ​ുടേയും വീഡിയോയും എഡിറ്റുചെയ്​ത്​ ചേർത്തിട്ടുണ്ട്​. 'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്, വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം'-എന്ന കുറിപ്പോടെയാണ്​ ഉമ്മൻ ചാണ്ടി തന്റെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ നിന്ന്​ വീഡിയോ പങ്കുവച്ചിരിക്കുന്നത്​. വീഡിയോക്ക്​ ആയിരക്കണക്കിന്​ ലൈക്കുകളും നൂറുകണക്കിന്​ കമൻറുകളും ലഭിച്ചിട്ടുണ്ട്​.‌‌‌

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP