Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇരിക്കാൻ കസേരയോ കുടിക്കാൻ വെള്ളമോ തരില്ല; ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്'; ആങ്കറിം​ഗ് രം​ഗത്തെ ആദ്യാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

'ഇരിക്കാൻ കസേരയോ കുടിക്കാൻ വെള്ളമോ തരില്ല; ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്'; ആങ്കറിം​ഗ് രം​ഗത്തെ ആദ്യാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

മറുനാടൻ മലയാളി ബ്യൂറോ

മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന, മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ, ടെലിവിഷൻ ആങ്കറിങ് രംഗത്ത്നിലനിന്നു പോകുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്. നിരവധി കാര്യങ്ങൾക്ക് വേണ്ടി പലപ്പോഴും പലരോടും തനിക്ക് തർക്കിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഫ്‌ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

ഏത് ഇൻഡസ്ട്രി പോലെ തന്നെയായിരുന്നു ഇതും. ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതൽ ഇഷ്ടമില്ലാത്തത് കണ്ടാൽ റിയാക്ട് ചെയ്യുമായിരുന്നു. ഞങ്ങൾ ഫാഷൻ ഷോ ഒക്കെ ചെയ്യുമ്പോൾ മോഡൽസിന്റെ കൂടെ അമ്മമാരൊക്കെ ഉണ്ടാകും. രാത്രി 12 മണി വരെയൊക്കെയാണ് ഷോ. എല്ലാവരും അതുവരെ വിശന്നിരിക്കുകയാവും. പരിപാടി നടത്തുന്നവരാകട്ടെ മോഡൽസിന് മാത്രമേ ഭക്ഷണം കരുതുകയുള്ളൂ. ബാക്കിയുള്ളവർ പട്ടിണി കിടക്കണം.

അതൊക്കെ എതിർത്തിരുന്നു. അതുപോലെ ആംങ്കറിംഗിന് പോകുമ്പോൾ ഒന്നും പറഞ്ഞു തരില്ല. വെറുതേ പേപ്പർ തന്നിട്ട് തുടങ്ങിക്കോന്ന് പറയും. ഇരിക്കാൻ കസേര തരില്ല, കുടിക്കാൻ വെള്ളം തരില്ല. ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്. ഇപ്പോൾ അതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. പിന്നെ, അവതാരകരുടെ പ്രതിഫലം. അന്ന് ആങ്കറിങ് ഒരു പ്രൊഫഷനായിരുന്നില്ല. ഞാനാകട്ടെ പ്രതി ഫലം ചോദിച്ച് വാങ്ങിയിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് സിനിമയാണെങ്കിൽ പോലും, രഞ്ജിനി പറഞ്ഞു.

സിനിമയിൽ രഞ്ജിനിയെ അധികം കണ്ടില്ല. താൽപര്യമില്ലാഞ്ഞതുകൊണ്ടാണോ എന്ന ചോദ്യത്തിന് സിനിമയിലേക്ക് ഇടയ്ക്ക് ചില ഓഫറുകളൊക്കെ വരാറുണ്ടായിരുന്നെന്നും അന്ന് ഒരു സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്നതിനേക്കാൾ തുക തനിക്ക് ആങ്കറിംഗിലൂടെ ലഭിച്ചിരുന്നു എന്നുമായിരുന്നു താരത്തിന്റെ മറുപടി.

ഇപ്പോൾ കാര്യങ്ങൾക്ക് മാറ്റമുണ്ട്. ഇപ്പോൾ നടിമാർക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്നുണ്ട്. അന്ന് ഒരു നടി ഉണ്ടാക്കുന്നതിനേക്കാൾ തുക ആങ്കറിംഗിലൂടെ ഞാൻ ഉണ്ടാക്കിയിരുന്നു. ഒരു ദിവസം ആങ്കറിങ് ഒഴിവാക്കി സിനിമയ്ക്ക് പോയിരുന്നെങ്കിൽ ഫിനാൻഷ്യലി എനിക്ക് നഷ്ടമായിരുന്നു. ഇപ്പോഴാണെങ്കിലുംആങ്കറിംഗാണ് എന്റെ ജോലി ആയി ഞാൻ കണക്കാക്കുന്നത്. ഒന്നോ രണ്ടോ മാസം സിനിമയ്ക്ക് വേണ്ടി കമ്മിറ്റ് ചെയ്യാൻ എനിക്ക് പറ്റില്ല. സമയവും മറ്റ് സാഹചര്യങ്ങളും ഒത്തുവന്നാൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യാറുണ്ട്. പക്ഷേ, അതിനാണെങ്കിൽ പോലും കൃത്യം പ്രതിഫലം വേണമെന്ന കാര്യത്തിൽ നിർബന്ധമുണ്ട്, രഞ്ജിനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP