Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് കോവിഡ് വാക്‌സിൻ എടുത്തത് രണ്ട് കോടിയോളം പേർ; ഇന്നലെ മാത്രം നൽകിയത് 15 ലക്ഷം ഡോസ്; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വാക്സിനേഷൻ തോതെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് വാക്‌സിൻ എടുത്തത് രണ്ട് കോടിയോളം പേർ; ഇന്നലെ മാത്രം നൽകിയത് 15 ലക്ഷം ഡോസ്; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വാക്സിനേഷൻ തോതെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മാർച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേർ കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ ഒറ്റ ദിവസം നടത്തിയ ഏറ്റവും ഉയർന്ന വാക്സിനേഷൻ തോതാണിത്. നിലവിൽ രാജ്യത്ത് 1.94 കോടിയിലധികം പേർക്ക് കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ജനുവരി 16ന് ആണ് ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കാണ് അദ്യഘട്ടത്തിൽ വാക്സിൻ വിതരണം നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികൾക്ക് ഫെബ്രുവരി രണ്ടുമുതൽ വാക്സിൻ നൽകാൻ ആരംഭിച്ചു. ആദ്യ ഡോസിന് ശേഷം 28 ദിവസം പൂർത്തിയായവർക്ക് രണ്ടാം ഡോസ് ഫെബ്രുവരി 13 മുതൽ നൽകിത്തുടങ്ങി.

വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടം മാർച്ച് ഒന്ന് ആരംഭിച്ചു. 60 വയസ്സ് പിന്നിട്ടവർക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP