Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹാലോചന നിരസിച്ചതിന് ആസിഡ് ആക്രമണത്തിന് ഇരയായത് പതിനഞ്ചാം വയസിൽ; ഇടത് കണ്ണിന്റെ കാഴ്ച തിരിച്ചുപിടിക്കാൻ ശസ്ത്രക്രിയ നടത്തിയത് അഞ്ച് തവണ; ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട യുവാവുമായുള്ള പ്രണയം സഫലമായത് 28ാം വയസിൽ; ഒഡീഷ സ്വദേശിനി പ്രമോദിനി റൗളിന് ഇത് പുതുജീവിതം

വിവാഹാലോചന നിരസിച്ചതിന് ആസിഡ് ആക്രമണത്തിന് ഇരയായത് പതിനഞ്ചാം വയസിൽ; ഇടത് കണ്ണിന്റെ കാഴ്ച തിരിച്ചുപിടിക്കാൻ ശസ്ത്രക്രിയ നടത്തിയത് അഞ്ച് തവണ; ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട യുവാവുമായുള്ള പ്രണയം സഫലമായത് 28ാം വയസിൽ; ഒഡീഷ സ്വദേശിനി പ്രമോദിനി റൗളിന് ഇത് പുതുജീവിതം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വിവാഹാലോചന നിരസിച്ചതിന് 15 വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ ഒഡീഷ സ്വദേശിനിയായ യുവതിക്ക് ഇത് പുതുജീവിതം. ആശുപത്രിയിൽ ചികിത്സയ്ക്കിടെ മൂന്ന് വർഷം മുമ്പ് പരിചയപ്പെട്ട യുവാവുമായുള്ള പ്രണയമാണ് വിവാഹത്തിലേക്ക് എത്തിച്ചത്.

3 വർഷത്തെ പ്രണയത്തിനു ശേഷം മാർച്ച് ഒന്നിനാണ് ഇരുപത്തിയെട്ടുകാരിയായ പ്രമോദിനി റൗളും 29 കാരനായ സരോജ് സാഹുവും ഒഡീഷയിലെ ജഗത്സിൻപൂരിൽ വച്ച് വിവാഹം കഴിച്ചത്.

'എന്നെപ്പോലെ തന്നെ അദ്ദേഹം എന്നെ സ്നേഹിക്കുന്നു. ജീവിതം സന്തോഷത്തോടെ ജീവിക്കാൻ അദ്ദേഹം എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്നു'; എന്നായിരുന്നു തനിക്ക് പുതിയ ജീവിതം വച്ചുനീട്ടിയ സരോജ് സാഹുവിനെക്കുറിച്ച് പ്രമോദിനി റൗളിന്റെ പ്രതികരണം. അദ്ദേഹം എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞ് ധാരാളം ആളുകൾ ആശ്ചര്യപ്പെട്ടുവെന്നും പ്രമോദിനി റൗൾ പറഞ്ഞു.

വിവാഹാലോചന നിരസിച്ചതിനാണ് 15 വയസിൽ ആസിഡ് ആക്രമണത്തിന് യുവതി ഇരയായത്. ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. കണ്ണുകളുടെ കാഴ്ചശക്തി ഭാഗീകമായി നഷ്ടപ്പെട്ടു. തലമുടി നഷ്ടമായി.

ആസിഡ് ആക്രമണത്തെ മെല്ലെ അതിജീവിച്ചെങ്കിലും കണ്ണിന്റെ കാഴ്ച 20 ശതമാനം മാത്രമായി ചുരുങ്ങി.

ഒരു പതിറ്റാണ്ടിലേറെയാണ് കടുത്ത വേദന അനുഭവിച്ച് ചികിത്സയിൽ തുടർന്നത്. ഇടത് കണ്ണിലെ കാഴ്ച ശരിയാക്കാൻ അഞ്ച് പുനർനിർമ്മാണ ശസ്ത്രക്രിയകളാണ് നടത്തിയത്. ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ വെച്ച് 2018ലാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP