Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും നേട്ടം കൊയ്ത് ദൃശ്യം 2; ഐഎംഡിബിയിൽ ലോകത്തിലെ'മോസ്റ്റ് പോപ്പുലർ' സിനിമകളുടെ പട്ടികയിൽ പത്താംസ്ഥാനം ദൃശ്യത്തിന്; ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ

വീണ്ടും നേട്ടം കൊയ്ത് ദൃശ്യം 2; ഐഎംഡിബിയിൽ ലോകത്തിലെ'മോസ്റ്റ് പോപ്പുലർ' സിനിമകളുടെ പട്ടികയിൽ പത്താംസ്ഥാനം ദൃശ്യത്തിന്; ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റിലീസ് ചെയ്തത് ഒടിടി പ്ലാറ്റ്‌ഫോമിലാണെങ്കിലും റെക്കോർഡുകൾ തുടർക്കഥയാക്കുകയാണ് ദൃശ്യം 2. ഇപ്പോഴിത മറ്റൊരു ശ്രദ്ധേയ റെക്കോർഡുകൂടി നേടിയിരിക്കുകയാണ് ചിത്രം.പ്രമുഖസിനിമാ വെബ്‌സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ 'മോസ്റ്റ് പോപ്പുലർ' സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുള്ള പട്ടികയിൽ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയാണ് ദൃശ്യം 2.

ലോകമൊട്ടാകെയുള്ള പ്രേക്ഷകർ ചർച്ച ചെയ്യുന്ന, റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ദ് ലിറ്റിൽ തിങ്‌സ് എന്നീ വമ്പൻ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 ഇടം നേടിയതെന്നത് ഏവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഇന്ത്യ മാത്രമല്ല ലോകമൊട്ടാകെ ദൃശ്യം 2വിനു ലഭിച്ച സ്വീകാര്യതയാണ് ഈ നേട്ടങ്ങൾക്കു കാരണം.

18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടിങ് ആണ് റേറ്റിങ് കൂടാൻ കാരണമായത്. ഇതിന്റെ ഭാഗമായി ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.ഇതുകൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ ദൃശ്യം 2. പതേർ പാഞ്ചാലിയാണ് 8.5 റേറ്റിങോടെ മുന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP