Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എളംകുളത്തെ അപകട പരമ്പരയ്ക്ക് കാരണം റോഡ് നിർമ്മണത്തിലെ അശാസ്ത്രീയത; പ്രാഥമിക കണ്ടെത്തലുമായി നാറ്റ്പാക് സംഘം; അടിയന്തര നടപടിയായി ബാരിക്കേഡുകൾ സ്ഥാപിച്ചു; ഒരു വർഷത്തിനിടെ എളംകുളം സാക്ഷിയായത് 14 അപകടമരണങ്ങൾക്ക്

എളംകുളത്തെ അപകട പരമ്പരയ്ക്ക് കാരണം റോഡ് നിർമ്മണത്തിലെ അശാസ്ത്രീയത; പ്രാഥമിക കണ്ടെത്തലുമായി നാറ്റ്പാക് സംഘം; അടിയന്തര നടപടിയായി ബാരിക്കേഡുകൾ സ്ഥാപിച്ചു; ഒരു വർഷത്തിനിടെ എളംകുളം സാക്ഷിയായത് 14 അപകടമരണങ്ങൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി എളംകുളത്തെ വാഹന അപകടങ്ങൾക്ക് കാരണം റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണെന്ന് നാറ്റ്പാക് സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദഗ്ദ്ധർ. ഇതിന്റെ ഭാഗമായി ട്രാഫിക് പൊലീസ് എളംകുളത്ത് ഫൈബർ ബാരിക്കേഡുകൾ സ്ഥാപിച്ചു.ഒരു വർഷത്തിനിടെയുണ്ടായ 14 അപകട മരണങ്ങൾക്കാണ് പ്രദേശം സാക്ഷിയായത്.

കൊച്ചി എളംകുളം മെട്രോ സ്റ്റേഷന് സമീപമുള്ള വളവിൽ അപകടങ്ങൾ തുടർകഥയായതോടെയാണ് മോട്ടോർ വാഹന വകുപ്പ് നാറ്റ്പാക് വിദഗ്ധ സംഘത്തിന്റെ സഹായം തേടിയത്. അഞ്ച് പേരടങ്ങുന്ന സംഘത്തിന്റെ പരിശോധന റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ തയ്യാറാകും. കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ നിർമ്മാണത്തിൽ പാളിച്ചകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.

രാത്രികാലങ്ങളിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. രാത്രി 9 മുതൽ രാവിലെ 6 വരെ വാഹനങ്ങൾക്ക് മേഖലയിലൂടെ കടന്ന് പോവണമെങ്കിൽ ഫൈബർ ബാരിക്കേഡുകൾ മറികടക്കണം. അപകട വളവിൽ രാത്രികാലങ്ങളിൽ സ്ഥിരമായി പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സ്പീഡ് ബ്രേക്കർ സംവിധാനവും ഐ റിഫ്‌ളക്റ്ററുകളും നേരത്തെ സ്ഥാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP