Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെംഗളൂരുവിൽ മോഷണക്കേസ് പ്രതിയെ പിടിക്കാൻ വീട്ടിലെത്തി; വാതിൽ തുറന്ന് എസ്‌ഐയുടെ കൈ വെട്ടി; പൊലീസ് തിരച്ചിൽ വ്യാപകമാക്കി

ബെംഗളൂരുവിൽ മോഷണക്കേസ് പ്രതിയെ പിടിക്കാൻ വീട്ടിലെത്തി; വാതിൽ തുറന്ന് എസ്‌ഐയുടെ കൈ വെട്ടി; പൊലീസ് തിരച്ചിൽ വ്യാപകമാക്കി

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: കോലാർ കെജിഎഫ് ആൻഡേഴ്‌സൻപേട്ടിൽ കേസ് അന്വേഷണത്തിന് എത്തിയ എസ്‌ഐയുടെ കൈ മോഷണ കേസ് പ്രതിയായ ഗുണ്ട വാളുകൊണ്ട് വെട്ടി. ബെംഗളൂരു മഹാദേവപുര എസ്‌ഐ ഹരികുമാറിനെ വലതു കൈ അറ്റനിലയിൽ ഹൊസ്മാറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ച 1.30നാണു സംഭവം. ഹരികുമാർ ഉൾപ്പെട്ട അഞ്ചംഗ പൊലീസ് സംഘം അപ്പനെ അറസ്റ്റ് ചെയ്യാൻ ഇയാളുടെ വീട്ടിലെത്തിയതിനെ തുടർന്നാണ് അക്രമം.

സംഭവത്തിനു ശേഷം കടന്നുകളഞ്ഞ അപ്പനുവേണ്ടി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.

കതകിൽ തട്ടിവിളിച്ചതിനെ തുടർന്ന് വാതിൽ തുറന്ന അപ്പൻ വാളുകൊണ്ടു വെട്ടുകയായിരുന്നു. ഇതിനെ ചെറുക്കാൻ ഹരികുമാർ നടത്തിയ ശ്രമത്തിനിടെയാണ് കൈയറ്റു തൂങ്ങിയത്. തുടർന്നു നിറയൊഴിച്ചു പിടികൂടാൻ ശ്രമിച്ചെങ്കിലും അപ്പൻ കടന്നുകളയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP