Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തമിഴ്‌നാട്ടിൽ ബിജെപി മത്സരിക്കുക 20 സീറ്റിൽ; കന്യാകുമാരി ലോക്സഭാ സീറ്റും അണ്ണാ ഡിഎംകെ ബിജെപിക്ക് നൽകും; കോൺഗ്രസിന് 23 സീറ്റ് നൽകാമെന്ന് ഡിഎംകെ

തമിഴ്‌നാട്ടിൽ ബിജെപി മത്സരിക്കുക 20 സീറ്റിൽ; കന്യാകുമാരി  ലോക്സഭാ സീറ്റും അണ്ണാ ഡിഎംകെ ബിജെപിക്ക് നൽകും; കോൺഗ്രസിന് 23 സീറ്റ് നൽകാമെന്ന് ഡിഎംകെ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ : തമിഴ്‌നാട്ടിൽ 20 സീറ്റിൽ മത്സരിക്കാനൊരുങ്ങി ബിജെപി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റും അണ്ണാ ഡിഎംകെ ബിജെപിക്ക് നൽകും. ഇന്നലെ അർദ്ധരാത്രിയാണ് ബിജെപിയും അണ്ണാ ഡിഎംകെയും ധാരണാപത്രത്തിൽ ഒപ്പിട്ടത്. അതേ സമയം കോൺഗ്രസ് - ഡിഎംകെ ഉഭയകക്ഷി ചർച്ച നീണ്ടു പോകുകയാണ്.

ബിജെപി മത്സരിക്കുന്ന 20 സീറ്റുകളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. കോയമ്പത്തൂരിലും കന്യാകുമാരിയിലുമാകും ബിജെപി കൂടുതൽ സീറ്റുകളിൽ മത്സരിക്കുക. അണ്ണാ ഡിഎംകെ സഖ്യത്തിൽ വിജയ്കാന്തിന്റെ ഡിഎംഡികെയ്ക്ക് 16 സീറ്റാണ് വാഗ്ദാനം. 19 വേണമെന്ന് വിജയ്കാന്ത് വാശിപിടിക്കുന്നു. കന്യാകുമാരി ലോക്സഭാ മണ്ഡലം ബിജെപിക്ക് നൽകിയതോടെ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് - ബിജെപി മത്സരത്തിന് അരങ്ങൊരുങ്ങും.

എന്നാൽ കോൺഗ്രസ് - ഡിഎംകെ സീറ്റ് ധാരണയായിട്ടില്ല. കോൺഗ്രസിന് 23 സീറ്റാണ് ഡിഎംകെയുടെ ഒടുവിലത്തെ വാഗ്ദാനം. 27 എങ്കിലും വേണമെന്ന അവസാന ഘട്ട സമ്മർദ്ദം കോൺഗ്രസ് നടത്തുന്നുണ്ട്. കഴിഞ്ഞ തവണ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ് എട്ട് സീറ്റിൽ മാത്രമാണ് വിജയിച്ചത്. കടുത്ത അതൃപ്തിയിലാണെങ്കിലും കോൺഗ്രസ് ഡിഎംകെ സഖ്യം വിടില്ല.

ബിഹാറിലെ അനുഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. സീറ്റിന്റെ എണ്ണത്തിലല്ല വർഗീയ ശക്തികളെ പരാജയപ്പെടുത്തുന്നതിലാണ് കാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ ആറ് സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP