Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഐഎസ്എൽ ആദ്യപാദ സെമി: സമനിലെ തെറ്റാതെ ഗോവയും മുംബൈയും; രണ്ട് ഗോൾ വീതം അടിച്ച് ഇരു ടീമുകളും; രണ്ടാംപാദ സെമി തിങ്കളാഴ്ച

ഐഎസ്എൽ ആദ്യപാദ സെമി: സമനിലെ തെറ്റാതെ ഗോവയും മുംബൈയും; രണ്ട് ഗോൾ വീതം അടിച്ച് ഇരു ടീമുകളും; രണ്ടാംപാദ സെമി തിങ്കളാഴ്ച

സ്പോർട്സ് ഡെസ്ക്

ഫത്തോർഡ: ഐഎസ്എൽ സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയും എഫ് സി ഗോവയും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ഇഗോർ അംഗൂളോയുടെ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ ഗോവയെ 38ാം മിനിറ്റിൽ ഹ്യൂഗോ ബൂമോസിന്റെ ഗോളിൽ മുംബൈ ഒപ്പം പിടിച്ചു.

രണ്ടാം പകുതിയിൽ സേവിയർ ഗാമയിലൂടെ ഗോവ വീണ്ടും ലീഡെടുത്തെങ്കിലും മൂന്ന് മിനിറ്റിനകം മൗർത്തൂദോ ഫാളിലൂടെ മുംബൈ ഒപ്പമെത്തി. മാർച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും.

ആവേശപോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും തുല്യശക്തികളുടെ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഇരു ടീമും ആക്രമണ ഫുട്‌ബോൾ പുറത്തെടുത്തപ്പോൾ മത്സരം ആവേശകരമായി. രണ്ടാം പകുതിയിൽ മുംബൈയുടെ സമനില ഗോളിനുശേഷം കളി പലപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോൾ റഫറിക്ക് മഞ്ഞക്കാർഡ് പുറത്തെടുക്കാനെ സമയമുണ്ടായിരുന്നുള്ളു.

20-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം മിനിറ്റിൽ ജോർജ് ഓർട്ടിസിനെ മന്ദർ റാവു ദേശായ് ബോക്സിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത ഇഗോൾ അംഗൂളോ ഗോവയെ മുന്നിലെത്തിച്ചു.

38-ാം മിനിറ്റിൽ ഹ്യൂഗോ ബോമസിലൂടെ മുംബൈ ഒപ്പമെത്തി. ബോക്സിന്റെ പുറത്തു നിന്നുള്ള ബോമസിന്റെ ഷോട്ട് ധീരജ് സിങ്ങിന് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു.

59-ാം മിനിറ്റിൽ സേവ്യർ ഗാമയിലൂടെ ഗോവ വീണ്ടും മുന്നിലെത്തി. മിഡ്ഫീൽഡിൽ ഇടതുവശത്തു നിന്ന് പന്ത് ലഭിച്ച ഗാമ മുംബൈ ഡിഫൻഡർമാരെ മറികടന്ന് ഒറ്റയ്ക്ക് മുന്നേറി ബോക്സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഈ ഗോൾ വീണ് മൂന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ (62) മുർത്താത ഫാളിലൂടെ മുംബൈ സമനില ഗോൾ കണ്ടെത്തി. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്സിലേക്കെത്തിയ പന്ത് ഫാൾ വലയിലെത്തിക്കുന്നത് കണ്ടുനിൽക്കാനേ ഗോൾകീപ്പർ ധീരജ് സിങ്ങിന് സാധിച്ചുള്ളൂ.

രണ്ട് ഗോൾ വിതം വീണശേഷം പരുക്കനായ മത്സരത്തിൽ അഞ്ചോളം മഞ്ഞക്കാർഡുകളാണ് റഫറി പിന്നീട് പുറത്തെടുത്തത്. ഇരു ടീമും തമ്മിലുള്ള രണ്ടാംപാദ സെമി തിങ്കളാഴ്ച നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP