Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുവർണചകോരം ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസ്‌റക്ഷന്; പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി; മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശവും ലിജോ ജോസ് പെല്ലിശ്ശേരിക്ക്; ഫിപ്രസി പുരസ്‌കാരം ആൻഡ്രോയിഡ് കുഞ്ഞപ്പന്

സുവർണചകോരം ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസ്‌റക്ഷന്; പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി; മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശവും ലിജോ ജോസ് പെല്ലിശ്ശേരിക്ക്; ഫിപ്രസി പുരസ്‌കാരം ആൻഡ്രോയിഡ് കുഞ്ഞപ്പന്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസ്‌റക്ഷൻ നേടി. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകൻ ബഹ്മാൻ തൗസിക്കാണ്.

പാലക്കാട് നടന്ന ഐഎഫ്എഫ്‌കെയുടെ രജതജൂബിലി പതിപ്പിന്റെ സമാപന സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്‌കാരദാനം നടത്തി. അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ, സിബി മലയിൽ, ബീന പോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

'ദ നെയിം ഓഫ് ഫ്‌ളവേഴ്‌സ്' എന്ന സിനിമയാണ് ബഹ്മാൻ തൗസിയയെ പുരസ്‌കാര നേട്ടത്തിന് അർഹനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച മലയാളചിത്രത്തിനും ഏഷ്യയിലെ മത്സരവിഭാഗത്തിൽ നിന്നുമുള്ള മികച്ച ചിത്രത്തിനും നൽകുന്ന നെറ്റ്പാക്ക് പുരസ്‌കാരം മ്യൂസിക്കൽ ചെയർ എന്ന ചിത്രം നേടി.

മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോൺലി റോക്കിന്റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് നേടി. മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡയിങ് നേടി . ഹിലാൽ ബൈഡ്രോവ് ആണ് ചിത്രത്തിന്റെ സംവിധായകൻ . ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25 തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കരസ്ഥമാക്കി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. - കെ.ആർ മോഹനൻ പുരസ്‌കാരം അക്ഷയ് ഇൻഡിക്കറിനാണ് . (ചിത്രം സ്ഥൽ പുരാൻ ). മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ് .ഏറ്റവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം സ്ഥലപുരാൺ എന്ന മറാത്തിചിത്രം നേടി. 

കോവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലാണ് ഇത്തവണ മേള നടന്നത്. തിരുവനന്തപുരം, എറണാകുളം, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായി നടന്ന മേളയിൽ അഞ്ചു തിയറ്ററുകളിൽ വിതമാണ് പ്രദർശനം നടന്നത്. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നപ്പോൾ സമാപനത്തിന് സാക്ഷ്യം വഹിച്ചത് പാലക്കാടാണ്.

രാജ്യാന്തര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യൻ സിനിമ, കലൈഡോസ്‌കോപ്പ്, റെട്രോസ്‌പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരുന്നു. രാജ്യാന്തര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതവുമാണ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം എന്ന സ്ഥിരം വേദിയിൽ നടന്നിരുന്ന മേളയിൽ ഓരോ വർഷവും 14,000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡിന്റെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലാത്തതിനാലാണ് കേരളത്തിന്റെ നാലു മേഖലകളിൽ മേള സംഘടിപ്പിക്കാൻ തീരുമാനമായത്. ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP