Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തി യാത്രികൻ; ഇൻഡിഗോ വിമാനത്തിൽ നാടകീയ രംഗങ്ങൾ! വിമാനം വീണ്ടും പുറപ്പെട്ടത് സീറ്റുകൾ അണുവിമുക്തമാക്കിയ ശേഷം

ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തി യാത്രികൻ; ഇൻഡിഗോ വിമാനത്തിൽ നാടകീയ രംഗങ്ങൾ! വിമാനം വീണ്ടും പുറപ്പെട്ടത് സീറ്റുകൾ അണുവിമുക്തമാക്കിയ ശേഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ടേക്ക് ഓഫിനു തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി ഇൻഡിഗോ വിമാനത്തിലെ യാത്രികൻ. ഡൽഹിയിൽ നിന്ന് പറന്നുയരാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മുഴുവൻ യാത്രികരെയും ആശങ്കയിലാഴ്‌ത്തി യാത്രികന്റെ വെളിപ്പെടുത്തൽ. ഇതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റ് വിമാനം തിരികെ പാർക്കിങ് ബേയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഡൽഹിയിൽ നിന്നും പൂണെയിലേക്ക് പറന്നുയരാൻ തുടരവേയാണ് ഇൻഡിഗോ വിമാനമായ 6ഇ-286 ൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാബിൻ ക്രൂവിനോടാണ് താൻ കോവിഡ് പോസിറ്റീവാണെന്ന് യാത്രികൻ വെളിപ്പെടുത്തിയത്.

ഉടൻ തന്നെ പൈലറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും വിമാനം തിരിച്ച് പാർക്കിങ് ബേയിലേയ്ക്ക് എത്തിക്കുകയയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആറ് മുതൽ 8 വരെ മൂന്ന് നിര സീറ്റുകളിലുള്ള യാത്രക്കാർ ആദ്യം ഇറങ്ങി ഒരു കോച്ചിൽ കാത്തുനിൽക്കണമെന്ന് പൈലറ്റ് അറിയിപ്പ് നൽകി. ഈ വരികളിലൊന്നിലാണ് കോവിഡ് ബാധിതനായ യാത്രികൻ ഇരുന്നിരുന്നത്. തുടർന്ന് സീറ്റകുൾ അണുവിമുക്തമാക്കുകയും സീറ്റ് കവറുകൾ മാറ്റുകയും ചെയ്തതിന് ശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടത്.

വിമാനത്തിൽ സുരക്ഷാ നടപടികൾ പുർത്തിയാകുന്നതുവരെ യാത്രികർ കാത്തിരുന്നു. തുടർന്ന് പിപിഇ ഗൗണുകൾ നൽകുകയും മുഴുവൻ സമയവും അത് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് ബാധിതനായ യാത്രികനെ ആംബുലൻസിൽ സൗത്ത് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP