Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിലെ ഒമ്പത് പ്രതികൾക്ക് വധശിക്ഷ; കുറ്റക്കാരെല്ലാം ഒരു കുടുംബത്തിലുള്ളവർ

ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിലെ ഒമ്പത് പ്രതികൾക്ക് വധശിക്ഷ; കുറ്റക്കാരെല്ലാം ഒരു കുടുംബത്തിലുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിൽ ഒമ്പത് പ്രതികൾക്ക് വധശിക്ഷയും നാലുപേർക്ക് ജീവപര്യന്തവും. സ്ത്രീകളായ നാല് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം പിഴയും വിധിച്ചത്. വധശിക്ഷ ലഭിച്ച ഒമ്പത് പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. ഫെബ്രുവരി 26ന് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്‌പെഷ്യൽ എക്‌സൈസ് കോടതിയുടേതാണ് വിധി.

2016 ഓഗസ്റ്റിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ 19 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. നിതീഷ് കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചതിന് ശേഷം ആദ്യമായി നടന്ന വിഷമദ്യ ദുരന്തമാണ് ഗോപാൽഗഞ്ചിലേത്. കേസിൽ എസ്‌ഐ അടക്കം 21 പൊലീസുകാരെ സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് ബംഗാളിലെ ആദ്യ സംഭവമാണെന്ന് പ്രൊസിക്യൂട്ടർ ദേവ് വൻഷ് ഗിരി പറഞ്ഞു.

ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ജന്മനാടാണ് ദുരന്തം നടന്ന ഗോപാൽഗഞ്ച്. മദ്യ നിരോധനത്തിനു ശേഷവും തുച്ഛമായ നിരക്കിൽ വ്യാജമദ്യം ലഭിക്കുന്നതിന് കുപ്രസിദ്ധി ആർജ്ജിച്ച പ്രദേശമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP