Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആദ്യം സ്വർണം ആയിരുന്നു; ഇപ്പോൾ ഡോളർ ആണ് പോലും; ഇതു കഴിയുമ്പോൾ ഉണക്കമീൻ കടത്തിയെന്നു പറയും; ഇത് എപ്പിസോഡ് രണ്ടാണ്; എപ്പിസോഡ് ഒന്ന് കണ്ടല്ലോ; മെയ് രണ്ടിന് മലയാളികൾ ഇതിന് മറുപടി പറയും'; സ്വപ്ന സുരേഷിന്റെ മൊഴിയിൽ പ്രതികരിച്ച് എ എ റഹീം

'ആദ്യം സ്വർണം ആയിരുന്നു; ഇപ്പോൾ ഡോളർ ആണ് പോലും; ഇതു കഴിയുമ്പോൾ ഉണക്കമീൻ കടത്തിയെന്നു പറയും; ഇത് എപ്പിസോഡ് രണ്ടാണ്; എപ്പിസോഡ് ഒന്ന് കണ്ടല്ലോ; മെയ് രണ്ടിന് മലയാളികൾ ഇതിന് മറുപടി പറയും'; സ്വപ്ന സുരേഷിന്റെ മൊഴിയിൽ പ്രതികരിച്ച് എ എ റഹീം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

കേരളത്തിലെ ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപിയുടെ അധീശത്വം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്ന് റഹിം ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന നീക്കങ്ങൾ ചിരിക്ക് മാത്രം വക നൽകുന്ന കാര്യമാണെന്നും ഇത്തരം ഓലപ്പാമ്പുകെണ്ട് സർക്കാരിനെ തകർക്കാനാവില്ലെന്നും എ എ റഹിം പറഞ്ഞു.

ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വിവരവും ലഭ്യമല്ലെന്നും പിന്നിൽ പ്രവർത്തിച്ച സംഘങ്ങളെ ആരൊക്കെയോ രക്ഷിക്കുകയാണെന്നും എ എ റഹീം ആരോപിച്ചു.

' ഇത് ചിരിക്ക് മാത്രം വക നൽകുന്ന ഒരു കാര്യമാണ്. ഇതിനോടുള്ള എന്റെ പ്രതികരണം സ്മൈലി മാത്രമാണ്. ഇവർക്ക് ആളുമാറിപ്പോയി. ഈ പടയൊരുക്കം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി യുഡിഎഫിനെതിരെയാണ് നടത്തിയതെന്ന് കരുതുക. കൂട്ടത്തോടു കൂടി കേരള മന്ത്രി സഭയിലെ അംഗങ്ങൾ ബിജെപി ആയി മാറിക്കഴിഞ്ഞേനെ. ഇതാണ് ഉത്തരേന്ത്യയിൽ ഇവർ പരീക്ഷിക്കുന്ന കാര്യം.

ഞങ്ങൾക്ക് മടിയിൽ കനമില്ല. അതുകൊണ്ട് ഞങ്ങളെ ഓലപ്പാമ്പ് കാട്ടാനേ പറ്റൂ. ആ ഓലപ്പാമ്പിനു പിന്നാലെ ഞങ്ങൾ പോകില്ല. കേരളത്തിലെ ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപിയുടെ അധീശത്വം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്ന് കേരളത്തിലെ മുഴുവൻ പ്രബുദ്ധരായ ആളുകൾക്കും അറിയാം. പിന്നെ ഇത് എപ്പിസോഡ് രണ്ടാണ്. എപ്പിസോഡ് ഒന്ന് കണ്ടല്ലോ, എപ്പിസോഡ് രണ്ടും കൂടി അങ്ങ് ഓടിത്തീരട്ടെ, മെയ് രണ്ടിന് മലയാളികൾ ഇതിന് മറുപടി കൊടുത്തോളും,' എഎ റഹിം ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

' ഒറ്റ കാര്യം ഞാൻ ചോദിക്കുന്നു. കേരളത്തിൽ എന്തിനായിരുന്നു എൻഐഎ വന്നത്. ഈ കേസിലെ മൊഴി കൊടുത്തു എന്ന് പറയുന്ന യുവതി എന്തിനായിരുന്നു വന്നത്. ഇവർ ഏത് കേസിലാണ് പ്രതി? എന്താണ് അവർക്കെതിരായ ആരോപണം? തീവ്രവാദ സംഘടനകൾക്ക് വേണ്ടി സ്വർണം കടത്തിയെന്നാണ്. ഏതാണ് ആ തീവ്രവാദ സംഘടന? എൻഐഎ കൊടുത്ത കുറ്റപത്രത്തിൽ ആ തീവ്രവാദ സംഘടനയുടെ പേരെന്താണ്. എന്താണ് അത് പറയാത്തത്.

ആ തീവ്രവാദ സംഘടനകളെ രക്ഷിച്ചതാർക്കു വേണ്ടിയാണ്. ഇതിങ്ങോട്ട് കടത്തിയവരുണ്ട്. അതിലൊരാളു പേരു പറ. ഏതെങ്കിലും പേര് പുറത്തു നിന്ന് ഇത് അയച്ച ആളുണ്ടോ? അപ്പോൾ സ്വർണം ആയിരുന്നു. ഇപ്പോൾ ഡോളർ ആണ് പോലും. ഇതു കഴിയുമ്പോൾ ഉണക്കമീൻ കടത്തി എന്നു പറയും. നേരത്തെ ഈത്തപ്പഴം ആണെന്ന് പറഞ്ഞു.

ഇപ്പോൾ ഈത്തപ്പഴം വിട്ടോ. കേരളത്തിലെ കോൺഗ്രസ് കിട്ടുന്ന കച്ചിത്തുരുമ്പിൽ പിടിച്ച് അധികാരത്തിൽ കയറാൻ നോക്കുകയാണ്. കാലം മാറി. ഈ ട്രാക്കൊന്നും ഇനി മലയാളികളുടെ മുൻപിൽ നിൽക്കില്ല,' എഎ റഹീം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP