Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശ്ചിമ ബം​ഗാൾ യുവമോർച്ച പ്രസിഡന്റിന്റെ ഭാര്യ തൃണമൂൽ സ്ഥാനാർത്ഥി; സൗമിത്ര ഖാൻ എംപിയുടെ ഭാര്യ സുജാത മൊണ്ഡാൽ മത്സരിക്കുക ആരംബാഗ്​ മണ്ഡലത്തിൽനിന്നും; അധികാരം നിലനിർത്താൻ ചുവടുകൾ സൂക്ഷിച്ചുവെച്ച് മമത ബാനർജി

പശ്ചിമ ബം​ഗാൾ യുവമോർച്ച പ്രസിഡന്റിന്റെ ഭാര്യ തൃണമൂൽ സ്ഥാനാർത്ഥി; സൗമിത്ര ഖാൻ എംപിയുടെ ഭാര്യ സുജാത മൊണ്ഡാൽ മത്സരിക്കുക ആരംബാഗ്​ മണ്ഡലത്തിൽനിന്നും; അധികാരം നിലനിർത്താൻ ചുവടുകൾ സൂക്ഷിച്ചുവെച്ച് മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബി.​ജ.പി എംപിയും പശ്ചിമ ബം​ഗാൾ യുവമോർച്ച പ്രസിഡൻറുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡാൽ തൃണമൂൽ കോൺഗ്രസ്​ സ്​ഥാനാർഥി. ആരംബാഗ്​ മണ്ഡലത്തിൽനിന്നാണ്​ സുജാത മൊണ്ഡാൽ ജനവിധി തേടുക. 2020 ഡിസംബറിലാണ്​ സുജാത മൊണ്ഡാൽ ബിജെപി വിട്ട്​ തൃണമൂൽ കോൺഗ്രസിലെത്തുന്നത്​. ഭർത്താവ്​ സൗമിത്ര ഖാനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിന്​​ തൊട്ടുപിന്നാലെയായിരുന്നു സുജാതയുടെ തൃണമൂൽ പ്രവേശനം. ഭാര്യ തൃണമൂലിൽ ചേർന്നതോടെ സൗമിത്ര ഖാൻ വിവാഹമോചന നോട്ടീസ്​ അയച്ചിരുന്നു.

യുവമോർച്ച സംസ്ഥാന പ്രസിഡൻറും ബിഷ്​ണുപുർ എംപിയുമാണ്​ സൗമിത്ര ഖാൻ. തൃണമൂൽ കോൺഗ്രസ്​ തന്റെ കുടുംബം തകർത്തുവെന്നായിരുന്നു സൗമിത്ര ഖാന്റെ പ്രതികരണം. നേരത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന സൗമിത്ര ഖാൻ 2019 ലാണ് ബിജെപിയിൽ ചേരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജാമ്യവ്യവസ്ഥ പ്രകാരം ബിഷണുപുർ മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് സൗമിത്ര ഖാന് വിലക്കുണ്ടായിരുന്നതിനാൽ സുജാത മൊണ്ഡൽ ഖാനാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ബിജെപി പ്രവർത്തകയായിരുന്ന സുജാത നരേന്ദ്ര മോദിയുമായി അടക്കം വേദി പങ്കിട്ടിട്ടുണ്ട്.

ഇന്നാണ് പശ്ചിമ ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ വിട്ടുകൊടുത്തതായി മമത അറിയിച്ചു. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കും. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽ ഇത്തവണ മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയുമായ സോവൻദേബ് ചാറ്റർജിയാണ് സ്ഥാനാർത്ഥി.

സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാർത്ഥികളുണ്ട്. 79 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്. നന്ദിഗ്രാമിലെ തൃണമൂൽ എംഎൽഎ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തിൽ കൂടി മമത മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇക്കുറി തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ബം​ഗാൾ സാക്ഷ്യം വഹിക്കുക.

മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മമത പ്രചാരണ രം​ഗത്ത് സജീവമാകുമ്പോൾ, ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബിജെപി വമ്പൻ പ്രതിസന്ധയിലാണ്. സീറ്റ് മോഹികളുടെ എണ്ണമാണ് ഇതിന് കാരണം. ബിജെപിക്കൊപ്പം നിന്ന് പാർട്ടി വളർത്തിയവരും വിവിധ പാർട്ടികളിൽനിന്ന് ബിജെപിയിലേക്കു വന്നവരും തമ്മിലാണ് വിവിധ വിഷയങ്ങളിൽ ആശയഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇതെല്ലാം നിയമസഭാ സീറ്റ് ലക്ഷ്യമിട്ടുള്ള തർക്കമാണ്.

ബംഗാളിൽ നാമമാത്രമായിരുന്നു ബിജെപി. തൃണമൂൽ കോൺഗ്രസിനെതിരെ അതിശക്തമായ പ്രചരണവുമായി ലോക്‌സഭയിൽ ബിജെപി മിന്നും പ്രകടനം നടത്തി. ഇത്തവണ അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. പക്ഷേ പാർട്ടിലെ പ്രശ്‌നങ്ങൾ രൂക്ഷമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാൾ ബിജെപിയിൽ പടലപിണക്കം. ഹാട്രിക് ഭരണം നേടാൻ തയ്യാറെടുത്തിരിക്കുന്ന മമത ബാനർജിയെ തകർത്ത് അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തമ്മിലടി ഉണ്ടാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP