Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സെഞ്ചുറിക്ക് പിന്നാലെ ഋഷഭ് പന്ത് പുറത്ത്; വാഷിങ്ടൺ സുന്ദറിന് അർദ്ധ സെഞ്ചുറി; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി; ഒന്നാം ഇന്നിങ്‌സ് ലീഡ് 70 റൺസ് പിന്നിട്ടു

സെഞ്ചുറിക്ക് പിന്നാലെ ഋഷഭ് പന്ത് പുറത്ത്; വാഷിങ്ടൺ സുന്ദറിന് അർദ്ധ സെഞ്ചുറി; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി; ഒന്നാം ഇന്നിങ്‌സ് ലീഡ് 70 റൺസ് പിന്നിട്ടു

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയുടെയും അർദ്ധ സെഞ്ചുറി നേടിയ വാഷിങ്ടൺ സുന്ദറിന്റെയും ബാറ്റിങ് മികവിൽ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. ഇന്ത്യ നിലവിൽ ഏഴ് വിക്കറ്റിന് 276 റൺസ് എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡായി.

115 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ പന്തിനെ ആൻഡേഴ്‌സൺ പുറത്താക്കി. 13 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെട്ടതായിരുന്നു ഋഷഭ് പന്തിന്റെ ഇന്നിങ്‌സ്. സ്‌ക്വയർ ലഗിന് മുകളിലൂടെ ജോ റൂട്ടിനെ സിക്‌സറ് പറത്തിയാണ് ഋഷഭ് പന്ത് സെഞ്ചുറി പൂർത്തിയാക്കിയത്.

വാഷിങ്ടൻ സുന്ദറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും പന്തിന് സാധിച്ചു. ആറ് വിക്കറ്റിന് 146 റൺസ് എന്ന നിലയിൽ നിന്നും ഇരുവരും ചേർന്ന് ഇന്ത്യയെ 259 റൺസ് വരെയെത്തിച്ചു.

ആദ്യദിനം ഓപ്പണർ ശുഭ്മാൻ ഗില്ലും രണ്ടാം ദിനം ക്യാപ്റ്റൻ വിരാട് കോലിയും റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ പതറിപോയ ഇന്ത്യയെ 49 റൺസെടുത്ത രോഹിത് ശർമയുടേയും സെഞ്ചുറി നേടിയ റിഷഭ് പന്തിന്റെയും മികച്ച ഇന്നിംഗസുകളാണ് ഇന്ത്യയ്ക്ക് നിർണായകമായത്.

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ചേതേശ്വർ പൂജാരയെ നഷ്ടമായി. 17 റൺസെടുത്ത് പൂജാരയെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ ക്യാപ്റ്റൻ വിരാട് കോലി ബെൻ സ്റ്റോക്‌സിന്റെ പന്തിൽ റൺസൊന്നുമെടുക്കാതെ മടങ്ങി. രോഹിത് ശർമയ്ക്കു കൂട്ടായി ക്രീസിൽ നിലയുറപ്പിച്ച അജങ്ക്യ രഹാനെ(27)യെ ജയിംസ് ആൻഡേഴ്‌സൺ ബെൻ സ്റ്റോക്‌സിന്റെ കൈകളിൽ എത്തിച്ചു. രഹാനെ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്തുമായി ചേർന്ന് സ്‌കോൾ പടുത്തുയർത്തുന്നതിനിടെ രോഹിത് ശർമ(49)യേയും നഷ്ടമായത് ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. അർധശതകത്തിന് ഒരു റൺ മാത്രമകലെ ബെൻ സ്റ്റോക്‌സിന്റെ പന്തിലാണ് രോഹിത് പുറത്തായത്.

58ാം ഓവറിൽ ജാക്ക് ലീച്ചിന്റെ പന്തിൽ ഒലി പോപി ക്യാച്ചെടുത്ത് അശ്വിനെ(13)യും മടക്കി. പിന്നീടെത്തിയ വാഷിങ്ടൻ സുന്ദറുമായി ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് റിഷഭ് പന്ത് പടുത്തുയർത്തിയത്.

ഇംഗ്ലീഷ് പടയെ 205ൽ ഒതുക്കി പൊരുതാനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തന്നെ ശുഭ്മാൻ ഗില്ലി(0)നെ നഷ്ടമായിരുന്നു. 7 വിക്കറ്റുകൾ പങ്കുവച്ച സ്പിന്നർമാരായ അക്ഷർ പട്ടേലും (468) രവിചന്ദ്രൻ അശ്വിനുമാണ് (347) ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടും മൂന്നും ടെസ്റ്റുകൾ പോലെ തകർന്നടിയുമെന്ന് കരുതിയ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്‌സും (55) ഡാൻ ലോറൻസുമാണ് (46) രക്ഷിച്ചെടുത്തത്. പരമ്പരയിൽ ഇന്ത്യ 21 മുന്നിലാണ്. ഈ മത്സരത്തിൽ സമനില നേടിയാലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP