Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി

രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ പറയുന്നു എൽഡിഎഫ് വരുമെന്ന്. തങ്ങളുടെ അഭൂതപൂർവമായ വികസനത്തിന് തടയിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടു. കോൺഗ്രസുമായി അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു, അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP