Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം; പ്രതിഷേധമറിയിക്കാൻ പാണക്കാട്ടേക്ക് പോകും; അൻസാരി തില്ലങ്കേരി വേണമെന്ന ആവശ്യവുമായി യുത്ത് ലീഗും

കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം; പ്രതിഷേധമറിയിക്കാൻ പാണക്കാട്ടേക്ക് പോകും; അൻസാരി തില്ലങ്കേരി വേണമെന്ന ആവശ്യവുമായി യുത്ത് ലീഗും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണുർ: കെ.എം ഷാജിയെ അഴീക്കോട് നിലം തൊടീക്കില്ലെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഷാജിയെ അഴീക്കോട് മത്സരിക്കുന്നതിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ജില്ലയിലെ നേതാക്കൾ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിലെ പ്രാദേശിക ഘടകങ്ങൾ കെ.എം ഷാജിക്കെതിരാണെന്നും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്ന് ജില്ലയിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞു.

അഴീക്കോട് സ്‌കുളിൽ ഹയർസെക്കൻഡറി ബാച്ച് അനുവദിക്കുന്നതിനായി കോഴ വാങ്ങിയ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന കെ.എം ഷാജി നേരത്തെ മണ്ഡലത്തിൽ മൂന്നാം തവണ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നു. കാസർകോട് മണ്ഡലത്തിൽ സീറ്റിനായി നോട്ടമിട്ട ഷാജിയുടെ ശ്രമങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ പൊളിക്കുകയായിരുന്നു. അഴിക്കോടും ഷാജിക്ക് ഇക്കുറി സീറ്റു നിഷേധിക്കുന്നതിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയെയാണ് ലീഗ് നേതൃത്വം അഴീക്കോട് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. മണ്ഡലത്തിൽ ഏറെ ബന്ധങ്ങളുള്ള കരീം ചേലേരി ലീഗിന്റെ ജനകീയ മുഖങ്ങളിലൊരാളായ നേതാവുകൂടിയാണ്. അഴീക്കോട് ചേലേരി മത്സരിക്കുന്നതിൽ കോൺഗ്രസിനും എതിർപ്പില്ല. എന്നാൽ ചേലേരി ക്ക് സീറ്റു നൽകിയില്ലെങ്കിൽ യുത്ത് ലീഗിന്റെ തീപ്പൊരി പ്രാസംഗികൻ അൻസാരി തില്ലങ്കേരി ക്ക് സീറ്റു നൽകണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. അൻസാരിക്കായി യുത്ത് ലീഗ് സംസ്ഥാന നേതൃത്വവും അഴിക്കോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ സ്ഥാനാർത്ഥിത്വം ഇനിയും അഴീക്കോട് അടിച്ചേൽപ്പിച്ചാൽ മണ്ഡലത്തിലെ പ്രവർത്തകർക്കിടെ യിൽ നിന്നും കടുത്ത പ്രതിഷേധമുയരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

കഴിഞ്ഞ ദിവസം അഴീക്കോട് മണ്ഡലത്തിൽ നിന്നും വീണ്ടും മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് സിറ്റിങ് എംഎ‍ൽഎയായ കുടിയായ കെഎം ഷാജി പറഞ്ഞിരുന്നു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പാർട്ടി നേതൃത്വംമത്സരിക്കാൻ ആവശ്യപ്പെട്ടാൽ ആദ്യപരിഗണന അഴീക്കോടിന് നൽകുമെന്നും ഷാജി പറഞ്ഞിരുന്നു. അഴീക്കോട് മത്സരിക്കാൻ താൽപര്യം ഇല്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും കാസർകോട് ജില്ലയിലേക്ക് മണ്ഡലം മാറുമെന്നത് തെറ്റായ വാർത്തയാണെന്നും കെ.എം ഷാജി വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ അനാവശ്യമായി വേട്ടയാടിയെന്ന് കെ.എം ഷാജി പറഞ്ഞു. തന്റെ കുടുംബത്തെ പോലും വിവാദത്തിലേക്ക് വലിച്ചിട്ടെന്നും, അവർക്കെതിരെ നിയമപരമായി നടപടി എടുക്കുമെന്നും കെ എം ഷാജീ വ്യക്തമാക്കി. ഇതിനിടെ താൻ വളപട്ടണത്ത് നടത്തിയ പ്രസംഗത്തിൽ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കെ എം ഷാജി പറഞ്ഞു. വിവാദപരമായ പരാമർശങ്ങൾ പ്രസംഗത്തിൽ നടത്തിയിട്ടില്ലെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാം. തനിക്കെതിരെ പ്രവർത്തിച്ചവർക്ക് എട്ടിന്റെ പണി നൽകുമെന്ന ഭീഷണിയുമായി കെ.എം ഷാജി പ്രസംഗിച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല. പാർട്ടിക്കുള്ളിലും തനിക്കെതിരെ പ്രവർത്തിച്ചവരുണ്ടെന്നും കെ.എം ഷാജി വിമർശിച്ചിരുന്നു.

കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ. എം ഷാജിയുടെ വിവാദ പ്രസംഗം. എംഎ‍ൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിക്കാൻ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. തനിക്കെതിരെ പാർട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും താൻ മറക്കില്ല. അവർക്കെല്ലാം എട്ടിന്റെ പണി നൽകും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്നും ഷാജി ഭീഷണി മുഴക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗ്ഗീയ പരാമർശം ഉള്ള നോട്ടീസുകൾ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്.

എന്നാൽ ഈ ലഘുലേഖകൾ പൊലീസിന് മറ്റ് ചിലർ എത്തിച്ച് നൽകിയതാണെന്ന് ആരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. അഴിക്കോട് ഹൈസ്‌കുളിലെപ്ലസ് ടു കോഴ കേസിലും ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട് . ഈ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചാണ് കെ.എം ഷാജി വിവാദ പ്രസംഗം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP